മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു: സ്‌കൂള്‍ അധികൃതര്‍ പിടിച്ചു വെച്ച ഫോണ്‍ സമീറയ്ക്ക് തിരികെ നല്‍കി

പയ്യന്നൂര്‍: (www.kvartha.com 09.06.2020) ചെറുകുന്നിലെ തയ്യല്‍ തൊഴിലാളിയായ സമീറ മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ പരാതി പാഴായില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതിനെ തുടര്‍ന്ന് മകളില്‍ നിന്നും സ്‌കൂള്‍ അധികൃതര്‍ പിടിച്ചെടുത്ത സ്മാര്‍ട്ട് ഫോണ്‍ പൊലീസ് ഇടപ്പെട്ടു തിരിച്ചേല്‍പ്പിച്ചു. ഇതിനിടെയില്‍ തനിക്കെതിരെ ഒരുവിഭാഗം ആളുകള്‍ സോഷ്യല്‍ മീഡിയയിലൂടെ അപവാദ പ്രചരണം നടത്തുന്നുവെന്നാരോപിച്ച് സമീറ പഴയങ്ങാടി പൊലീസില്‍ പരാതി നല്‍കി. ഫോണ്‍ മടക്കി വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതാണ് ചിലരെ പ്രകോപ്പിച്ചതെന്ന് സമീറയുടെ പരാതിയില്‍ പറയുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശപ്രകാരം കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്ര ഇടപെട്ടതിനെ തുടര്‍ന്നാണ് മകളില്‍ നിന്നും സ്‌കൂള്‍ അധികൃതര്‍ പിടിച്ചെടുത്ത സ്മാര്‍ട്ട് ഫോണ്‍ പഴയങ്ങാടി സ്വദേശിനി സമീറയ്ക്ക് തിരിച്ചു ലഭിച്ചത്. സ്‌കൂളില്‍ പിടിച്ചുവച്ച മകളുടെ മൊബൈല്‍ ഫോണ്‍ തിരികെ ലഭിക്കണമെന്നും മക്കളുടെ ഓണ്‍ലൈന്‍ പഠനത്തിന് വേറെ മാര്‍ഗമില്ലെന്നും കാണിച്ച് നിര്‍ധന കുടുംബത്തിലെ അംഗമായ സമീറ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. പരാതിയെത്തുടര്‍ന്ന് ഫോണ്‍ തിരികെ നല്‍കാന്‍ കണ്ണൂര്‍ എസ്പി യതീഷ് ചന്ദ്ര നിര്‍ദേശം നല്‍കുകയായിരുന്നു. ചെറുകുന്ന് പള്ളിക്കരയിലെ തയ്യല്‍ജോലിക്കാരിയായ സമീറയാണു പരാതിക്കാരി.

Payyannur, News, Kerala, school, Chief Minister, Complaint, Mobile Phone, Police, Sameera complained to the CM to return the mobile phone

എട്ടു മാസം മുമ്പ് സ്‌കൂളില്‍ വച്ച് പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍ ഇളയമകന്റെ ഓണ്‍ലൈന്‍ പഠനത്തിനായി തിരികെ നല്‍കണമെന്നാണ് സമീറയുടെ ആവശ്യം. പുതിയങ്ങാടി സ്‌കൂളിലെ അധ്യാപകനാണ് കലോത്സവദിവസം സ്‌കൂളില്‍ കൊണ്ടുപോയ ഫോണ്‍ പിടിച്ചുവച്ചത്. എട്ടു മാസം മുമ്പ് സ്‌കൂളില്‍ യുവജനോത്സവം നടന്നപ്പോള്‍ കൂട്ടുകാരുടെ ഒപ്പനയുടെ ചിത്രമെടുക്കാനാണ് മകള്‍ ഫോണ്‍ കൊണ്ടുപോയതെന്നും സ്‌കൂളില്‍ പലപ്രാവശ്യം ഫോണ്‍ ആവശ്യപ്പെട്ട് പോയെങ്കിലും ഫോണ്‍ കൊടുക്കാന്‍ അധ്യാപകന്‍ തയാറായില്ലെന്നും പരാതിയുമായി പഴയങ്ങാടി സിഐ രാജേഷിനെ സമീപിച്ചെങ്കിലും ചെവിക്കൊണ്ടില്ലെന്നും സമീറ പറയുന്നു. ഇതേത്തുടര്‍ന്നാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.

ടി വി രാജേഷ് എംഎല്‍എയുടെ ഇടപെടലിലൂടെ മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് കണ്ണൂര്‍ എസ്പി ഫോണ്‍ തിരികെ നല്‍കാന്‍ നിര്‍ദേശിക്കുകയായിരുന്നു. സമിറയെ വിളിച്ചു വരുത്തി സ്‌കൂള്‍ അധികൃതര്‍ ഫോണ്‍ തിരികെ നല്‍കുകയായിരുന്നു. സ്‌കൂളില്‍ സ്മാര്‍ട്ട് ഫോണ്‍ കൊണ്ടുവരാനും ഫോട്ടോയെടുക്കാനും യാതൊരു സന്ദര്‍ഭത്തിലും അനുവദിക്കാറില്ലെന്നും ഇങ്ങനെ പിടിച്ചെടുക്കുന്ന ഫോണുകള്‍ സാധാരണയായി ടി സി വാങ്ങാന്‍ വരുന്ന സമയത്ത് രക്ഷിതാക്കളെ തിരിച്ചേല്‍പ്പിക്കാറുണ്ടെന്നും സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. എന്നാല്‍ സമീറയുടെ നടപടി ചോദ്യം ചെയ്തു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പോസ്റ്റുകളാണ് ചിലര്‍ നടത്തുന്നത്. വീട്ടമ്മയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലാണ് പോസ്റ്റിങ് നടത്തുന്നത്.

Keywords: Payyannur, News, Kerala, school, Chief Minister, Complaint, Mobile Phone, Police, Sameera complained to the CM to return the mobile phone


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?