മകളില്‍ നിന്നും സ്‌കൂള്‍ അധികൃതര്‍ പിടിച്ചുവച്ച മൊബൈല്‍ ഫോണ്‍ തിരിച്ചു നല്‍കാന്‍ മാതാവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി

പയ്യന്നൂര്‍: (https://ift.tt/30d9X3X) നാടെങ്ങും ഓണ്‍ലൈന്‍ പഠനങ്ങളില്‍ മുഴുകുമ്പോള്‍ മകള്‍ സ്‌കൂളില്‍ കൊണ്ടുപോയ തന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചു വച്ച സ്‌കൂള്‍ അധികൃതര്‍ അതു തിരിച്ചുനല്‍കണമെന്നാവശ്യപ്പെട്ട് മാതാവിന്റെ പ്രതിഷേധം. മക്കളുടെ ഓണ്‍ലൈന്‍ പഠനത്തിന് വേറെ വഴിയില്ലെന്ന് ചൂണ്ടിക്കാട്ടി പഴയങ്ങാടി പള്ളിക്കരയിലെ തയ്യല്‍ ജോലിക്കാരിയായ സമീറയാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. എട്ടുമാസം മുമ്പ് സ്‌കൂളില്‍ പിടിച്ചുവച്ച മൊബൈല്‍ ഫോണ്‍ ഇളയ മകന്റെ ഓണ്‍ലൈന്‍ പഠനത്തിനായെങ്കിലും തിരികെ നല്‍കണമെന്നാണ് സമീറയുടെ ആവശ്യം.

പുതിയങ്ങാടി ജമാഅത്ത് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രധാന അധ്യാപകനാണ് വിദ്യാര്‍ത്ഥി കലോത്സവ ദിവസം സ്‌കൂളില്‍ കൊണ്ടുപോയ ഫോണ്‍ പിടിച്ചുവച്ചത്.മൂന്ന് കുട്ടികളെ ഒറ്റയ്ക്ക് വളര്‍ത്തുന്ന സമീറയുടെ ആത്മവിശ്വാസം കൈയിലുള്ള തയ്യില്‍ മെഷീനാണ്. കുഞ്ഞുങ്ങളെ പഠിപ്പിക്കലും വീട്ടുചെലവും മാസച്ചിട്ടിയും കഴിഞ്ഞ് മിച്ചം പിടിച്ച് 10,000 രൂപ കൊടുത്ത് വാങ്ങിയ ഒരു മൊബൈല്‍ ഫോണ്‍ ആണ് സമീറയെ ഇപ്പോള്‍ അലട്ടുന്നത്. എട്ടു മാസം മുമ്പ് സ്‌കൂളില്‍ യുവജനോത്സവം നടന്നപ്പോള്‍ കൂട്ടുകാരുടെ ഒപ്പനയുടെ ഫോട്ടോ എടുക്കാനായി ഷസ ഉമ്മയോട് ഫോണും വാങ്ങി സ്‌കൂളിലേക്ക് പോയി.
Payyannur, Kerala, News, Mother, Complaint, Chief Minister, Mobile, Student, School, Mother complained to the chief minister to return the mobile phone from school authorities

എന്നാല്‍ പ്രധാനധ്യാപകന്‍ ഫോണ്‍ പിടിച്ചുവച്ചു. മിടുക്കിയായി പഠിക്കുന്ന ഷസയ്ക്ക് ഈ സംഭവത്തിന് ശേഷം സ്‌കൂളില്‍ പോകാന്‍ തന്നെ വലിയ വിഷമമായി. എസ് എസ് എല്‍ സി പരീക്ഷ എങ്ങനെയോ എഴുതി തീര്‍ക്കുകയായിരുന്നു. പത്താം ക്ലാസ് ഒക്കെയല്ലേ കൂട്ടുകാരുമായി ഫോട്ടോ ഒക്കെ എടുക്കാമെന്ന് കരുതിയാണ് ഫോണ്‍ കൊണ്ട് പോയതെന്ന് ഷസ പറയുന്നു. പരാതിയുമായി സമീറ പഴയങ്ങാടി സിഐ രാജേഷിനടുത്തും പോയി. എന്നാല്‍ പൊലീസ് നടപടി സ്വീകരിച്ചില്ലെന്നാണ് സമീറയുടെ പരാതി. ഈ കാര്യവും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.


Keywords: Payyannur, Kerala, News, Mother, Complaint, Chief Minister, Mobile, Student, School, Mother complained to the chief minister to return the mobile phone from school authorities


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?