ബുര്‍ഖ ധരിച്ചെത്തിയ ബി ജെ പി പ്രവര്‍ത്തകനെ നാട്ടുകാര്‍ കൈകാര്യം ചെയ്തുവിട്ടു; വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി

വിജയപുര (കര്‍ണാടക): (https://ift.tt/2Y8rwAT) ബുര്‍ഖ ധരിച്ചെത്തിയ ബി ജെ പി പ്രവര്‍ത്തകനെ നാട്ടുകാര്‍ കൈകാര്യം ചെയ്തുവിട്ടു. ഇതിന്റെ വീഡിയോ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായി. ജൂണ്‍ 11ന് കര്‍ണാടകയിലെ സിന്ദ്ജിയിലാണ് സംഭവം. സിദ്ധു പറാഗോണ്ട് എന്ന ബി ജെ പി പ്രവര്‍ത്തകനാണ് ബുര്‍ഖ ധരിച്ചെത്തി ബാങ്കിന് പുറത്ത് സ്ത്രീകളുടെ ക്യൂവില്‍ നിന്നത്.

നാട്ടുകാര്‍ക്ക് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ബുര്‍ഖ ധരിച്ചിരിക്കുന്നത് പുരുഷനാണെന്ന് വ്യക്തമായത്. ഇതോടെ കൈകാര്യം ചെയ്ത ശേഷം പോലീസിലേല്‍പിക്കുകയായിരുന്നുവെന്ന് മുന്‍ നിര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഇയാളെ പോലീസ് അറസ്റ്റു ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. എന്ത് ഉദ്ദേശത്തിലാണ് ഇയാള്‍ ബുര്‍ഖ ധരിച്ചെത്തിയതെന്നതിനെ കുറിച്ച് വ്യക്തമായിട്ടില്ലെന്നും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരുന്നതായും പോലീസ് അറിയിച്ചു.



Keywords: National, news, Top-Headlines, Karnataka, Video, Social-Media, Mangalore, 'BJP activist' in burqa thrashed by public, video goes viral
  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?