സൗദി അറേബ്യയില്‍ കൊവിഡ് നിയന്ത്രണം ലംഘിച്ച് വിവാഹാഘോഷ ചടങ്ങ് സംഘിപ്പിച്ച നവവരനെതിരെ നടപടി


റിയാദ്: (https://ift.tt/3dH8iqg) കൊവിഡ് ഭീഷണി നിലനില്‍ക്കെ പ്രതിരോധത്തിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ ലംഘിച്ച് വിവാഹാഘോഷ ചടങ്ങ് സംഘിപ്പിച്ച നവവരനെതിരെ നടപടി സ്വീകരിച്ച് സൗദി പൊലീസ്. അനുവദിക്കപ്പെട്ടതിലും കൂടുതല്‍ ആളുകള്‍ ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയത് ശ്രദ്ധയില്‍പെട്ട സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ ജനങ്ങളെ തിരിച്ചയച്ചു. സൗദി അറേബ്യയിലെ അസീറിലായിരുന്നു സംഭവം.

വിവാഹങ്ങളും മറ്റ് അനുശോചന ചടങ്ങുകളും ഉള്‍പ്പെടെയുള്ള കുടുംബ, സാമൂഹിക പരിപാടികളില്‍ 50ല്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്നതിന് സൗദി അറേബ്യയില്‍ വിലക്കുണ്ട്. ഇത് ലംഘിച്ചാണ് ഓഡിറ്റോറിയത്തില്‍ നിരവധിപ്പേരെ പങ്കെടുപ്പിച്ച് വിവാഹോഘോഷം നടത്തിയത്.

News, Gulf, Riyadh, Saudi Arabia, COVID-19, Marriage, Grooms, Police, Case, Fine, Punishment, Action against groom for organising wedding event with more than allowed number of participants

ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ജനകൂട്ടത്തെ പിരിച്ചുവിട്ട ശേഷം നവവരനെയും ഓഡിറ്റോറിയത്തിന്റെ ചുമതലയുള്ള ജീവനക്കാരനെയും ചടങ്ങുമായി ബന്ധമുള്ള മറ്റൊരാളെയും ചോദ്യം ചെയ്യാനായി പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. നിയന്ത്രണം ലംഘിച്ചതിന് ഇവര്‍ക്ക് വന്‍തുക പിഴ ചുമത്തുമെന്നാണ് പുറത്തു വുരന്ന റിപ്പോര്‍ട്ടുകള്‍.

Keywords: News, Gulf, Riyadh, Saudi Arabia, COVID-19, Marriage, Grooms, Police, Case, Fine, Punishment, Action against groom for organising wedding event with more than allowed number of participants


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?