'കൊറോണ ദേവി'യെ ആരാധിച്ചാല്‍ കാറ്റ് വന്ന് വൈറസിനെ തകര്‍ത്തു കളയും! അസ്സമിലെ നദിക്കരയില്‍ പൂജ നടത്തി ഒരുകൂട്ടം സ്ത്രീകള്‍
ദിസ്പൂര്‍: (https://ift.tt/30d9X3X) മഹാമാരിയായ കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്നതിന്റെ ആശങ്കയില്‍ ലോകമാകെ കാവിഡ് 19 വൈറസിനെതിരെയുള്ള പോരാട്ടത്തിലാണ്. രോഗം ശമിപ്പിക്കാനൊ അതിന്റെ തീവ്രത കുറക്കാനൊ സാധിക്കാത്ത സാഹചര്യത്തില്‍ രോഗബാധയെ നേരിടാനുള്ള ഏക പോംവഴി അതിനെ തുരത്താനുള്ള മരുന്ന് കണ്ടി പിടിക്കുക എന്നതാണ്. അതിനായി വാക്‌സിന്‍ കണ്ടെത്താന്‍ ശാസ്ത്രലോകം കഠിനമായ പരിശ്രമത്തിലാണ്. എന്നാല്‍, ഇതിനിടെ അസമിലെ ചില നാട്ടുകാര്‍ കൊറോണയെ ദേവി ആയി ആരാധിക്കാന്‍ തുടങ്ങിയിരിക്കുകയാണ്.
അസമിലെ സ്ത്രീകള്‍ 'കൊറോണ ദേവീപൂജ' നടത്തുന്നതിന്റെ ചിത്രങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. ഈ മഹാമാരി പടരുന്നത് അവസാനിപ്പിക്കാന്‍ 'കൊറോണ ദേവീപൂജ' കൊണ്ട് മാത്രമെ സാധിക്കുകയുള്ളൂ എന്നാണ് ഇവരുടെ വിശ്വാസം. ബിശ്വനാഥ് ചരിയാലി മുതല്‍ ദാരംഗ് ജില്ലയിലും ഗുവാഹത്തിയിലടക്കം ഈ പൂജ നടന്നുവെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
ബിശ്വനാഥ് ചരിയാലിയില്‍ നദിക്കരയില്‍ ശനിയാഴ്ചയാണ് 'കൊറോണ ദേവീപൂജ' നടത്തിയത്. ''ഞങ്ങള്‍ കൊറോണ മായെ പൂജിക്കുകയാണ്. പൂജ കഴിയുമ്പോള്‍ കാറ്റ് വന്ന് വൈറസിനെ തകര്‍ത്തു കളയുമെന്ന് 'കൊറോണ ദേവീപൂജ' നടത്തിയ ഒരു സ്ത്രീ പറഞ്ഞു.
അതേസമയം ശനിയാഴ്ച മാത്രം 81 പേര്‍ക്കാണ് അസമില്‍ കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,324 ആയി ഉയര്‍ന്നു.

Keywords: News, National, Assam, Corona, Virus, Treatment, Drugs, Health, Many perform 'Corona Devi Puja' to end Corona Virus
Powered by Info News For You

Comments
Post a Comment