കഠിനംകുളം യുവതിയെ ക്രൂരമായി പീഡിപ്പിച്ച സംഭവം: ഒരാള്‍ കൂടി അറസ്റ്റില്‍, അഞ്ച് വയസുകാരനായ മകന്‍ പ്രധാനസാക്ഷി

തിരുവനന്തപുരം: (www.kvartha.com 06.06.2020) കഠിനംകുളം യുവതിയെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്ത് മനോജിന്റെ അറസ്റ്റിലായത്. മദ്യ ലഹരിയിലായിരുന്ന സ്ത്രീയെ വീട്ടില്‍ നിന്നും വിളിച്ചറക്കി അക്രമിസംഘത്തിന്റെ അടുത്തെത്തിച്ചത് മനോജെന്ന് പൊലീസ് പറയുന്നു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി.

അതേസമയം യുവതിയുടെ അഞ്ച് വയസുകാരനായ മകനെ കേസില്‍ പ്രധാനസാക്ഷിയാക്കും. യുവതിയുടെ മൊഴിയുമായി കുട്ടിയുടെ മൊഴിക്ക് സാമ്യം ഉണ്ടെന്ന് പൊലീസ് പറയുന്നു. പ്രതികള്‍ തന്നെയും അമ്മയെയും മര്‍ദിച്ചുവെന്നാണ് കുട്ടിയുടെ മൊഴി. ഭര്‍ത്താവിന്റെ ഒത്താശയോടെ അയാളുടെ സുഹൃത്തുക്കളാണ് ആക്രമിച്ചതെന്നു യുവതി മൊഴി നല്‍കി.

ഭര്‍ത്താവിന് സുഹൃത്തുക്കളില്‍ ഒരാള്‍ പണം നല്‍കുന്നതു കണ്ടുവെന്നും അവര്‍ പറഞ്ഞു. അമ്മയെ ഉപദ്രവിക്കുന്നത് കണ്ടുവെന്ന കുട്ടിയുടെ മൊഴി കേസില്‍ നിര്‍ണായകമാകും എന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. അമ്മയെ അക്രമിച്ചത് കണ്ടെന്ന മകന്റെ മൊഴി കേസില്‍ നിര്‍ണായകമാണ്. അതേസമയം യുവതിയെയും കുട്ടിയെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.

രണ്ട് കുട്ടികളുടെ അമ്മയായ 23 കാരിയാണ് ഭര്‍ത്താവിന്റെ അറിവോടെയുള്ള പീഡനത്തിന് ഇരയായത്. പീഡനത്തിന് ഇരയായ യുവതി ആദ്യം ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടിലും പിന്നീട് ആളൊഴിഞ്ഞ പ്രദേശത്ത് വച്ചും മണിക്കൂറോളം ഉപദ്രവിച്ചു. അഞ്ച് വയസുള്ള കുഞ്ഞിന്റെ മുന്നില്‍ വച്ചായിരുന്നു ക്രൂരത. തുടര്‍ന്ന് കുഞ്ഞുമായി ഓടി രക്ഷപെടുന്നതിനിടെ വഴിയില്‍ കണ്ട കാര്‍ യാത്രക്കാര്‍ വീടിലെത്തിക്കുകയും പൊലീസിനെ അറിയിക്കുകയുമായിരുന്നു.

Thiruvananthapuram, News, Kerala, Arrest, Arrested, Accused, Police, Woman, Husband, Son, Kadinamkulam molestation case: One more arrested, 5 year old son witness in the case

Keywords: Thiruvananthapuram, News, Kerala, Arrest, Arrested, Accused, Police, Woman, Husband, Son, Kadinamkulam molestation case: One more arrested, 5 year old son witness in the case


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?