മീറ്റര്‍ റീഡിങ് എടുക്കാന്‍ വന്ന കെ എസ് ഇ ബി ജീവനക്കാരന് മര്‍ദനം: വീട്ടുടമയ്‌ക്കെതിരെ കേസെടുത്തു
കണ്ണൂര്‍: (www.kvartha.com 22.06.2020) വൈദ്യുതി മീറ്റര്‍ റീഡിംഗ് എടുക്കാന്‍ വന്ന ജീവനക്കാരനെ മര്‍ദിച്ച വീട്ടുടമസ്ഥനെതിരെ പൊലീസ് കേസെടുത്തു. പേരാവൂര്‍ മണ്ഡപത്തിലെ പാലുമ്മില്‍ ദിനേശനാണു കഴിഞ്ഞ ദിവസം മര്‍ദനമേറ്റത്. ഇദ്ദേഹം റീഡിംഗ് എടുക്കാനായി എത്തിയ മാടത്തില്‍ പട്ടാരത്തെ വീട്ടുകാരനില്‍ നിന്നാണ് അധിക്ഷേപവും മര്‍ദനവുമേറ്റത്. തന്നെ മര്‍ദിച്ച വീട്ടുകാരനെതിരേ നിയമനടപടി ആവശ്യപ്പെട്ട് ദിനേശ് ഇരിട്ടി പൊലീസില്‍ പരാതി നല്‍കി.
കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം. പട്ടാരത്തെ ആലീസിന്റെ പേരിലുള്ള 14456 കണ്‍സ്യൂമര്‍ നമ്പറിലുള്ള വീടിന്റെ മീറ്റര്‍ റീഡിംഗ് എടുത്ത് വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ വീട്ടിലുണ്ടായിരുന്നയാള്‍ കൈയില്‍ പിടിച്ച് നിര്‍ത്തുകയും തന്നോടാരാണ് എന്നോടു ചോദിക്കാതെ റീഡിംഗ് എടുക്കാന്‍ പറഞ്ഞതെന്നു ചോദിച്ചു മര്‍ദിക്കുകയായിരുന്നുവെന്നാണ് ദിനേശന്റെ പരാതിയില്‍ പറയുന്നത്. പിടിവലിയില്‍ ദിനേശന്റെ ഷര്‍ട്ട് കീറി.
ഇത് കണ്ടുനിന്ന അടുത്ത വീട്ടുകാര്‍ മര്‍ദിക്കരുതെന്ന് പറഞ്ഞെങ്കിലും കേട്ടാലറയ്ക്കുന്ന ഭാഷയില്‍ അസഭ്യം പറഞ്ഞുകൊണ്ട് മര്‍ദനം തുടരുകയായിരുന്നുവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി. ദിനേശന്റെ പരാതിയില്‍ ഇരിട്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Kannur, News, Kerala, attack, Police, KSEB employee, Complaint, Case, KSEB, Attack against KSEB employee in Kannur
Powered by Info News For You

Comments
Post a Comment