ശബരിമല കയറി വാര്‍ത്തകളില്‍ നിറഞ്ഞ കനക ദുര്‍ഗ വിവാഹ മോചിതയായി; ഭര്‍ത്താവുമായി പരസ്പര ധാരണയില്‍ പിരിഞ്ഞു, കേസുകളും പിന്‍വലിച്ചു

മലപ്പുറം: (https://ift.tt/3i8OJut) ശബരിമല കയറിയ മലപ്പുറം അങ്ങാടിപ്പുറം സ്വദേശി കനക ദുര്‍ഗ വിവാഹ മോചിതയായി. ശബരിമല കയറിയതുമായി ബന്ധപെട്ട് ഭര്‍ത്താവുമായുണ്ടായ തര്‍ക്കമാണ് വിവാഹ മോചനത്തില്‍ കലാശിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് കനക ദുര്‍ഗ വിവാഹ മോചിതയായത്. ശബരിമലയില്‍ ദര്‍ശനം നടത്തിയതുമായി ബന്ധപെട്ടാണ് ഭര്‍ത്താവ് കൃഷ്ണനുണ്ണിയുമായി അഭിപ്രായ വ്യത്യാസമുണ്ടായതെന്ന് കനക ദുര്‍ഗ പറഞ്ഞു.

News, Kerala, Malappuram, Divorce, Sabarimala, Sabarimala Temple, Husband, Lawyer, Court, Flat, Kanaka Durga Got Divorced

അഭിഭാഷകര്‍ മുഖേനയുണ്ടാക്കിയ ഒത്തുതീര്‍പ്പ് പ്രകാരം പരസ്പ്പര ധാരണയിലായിരുന്നു വിവാഹ മോചനം. വിവാഹ മോചനത്തിന് പിന്നാലെ കരാര്‍ പ്രകാരം വീട് മുന്‍ ഭര്‍ത്താവിനും കുട്ടികള്‍ക്കും ഒഴിഞ്ഞുകൊടുത്ത് കനകദുര്‍ഗ ഫ്‌ലാറ്റിലേക്ക് താമസം മാറി.

ശബരിമലയില്‍ ദര്‍ശ്ശനം വിവാദമായതിന് പിന്നാലെ ഭര്‍ത്താവ് കൃഷ്ണനുണ്ണിയും അമ്മയും കനക ദുര്‍ഗ്ഗയെ തള്ളിപ്പറഞ്ഞിരുന്നു. വീട്ടില്‍ കയറുന്നത് വിലക്കിയതിനെതിരെ കനക ദുര്‍ഗ നിയമ നപടികള്‍ സ്വീകരിച്ചു. ഇതോടെ കൃഷ്ണനുണ്ണി രണ്ട് മക്കളുമായി മറ്റൊരു വീട്ടിലേക്ക് താമസം മാറി. കനക ദുര്‍ഗയുടെ സഹോദരന്റെ പിന്തുണയും ഭര്‍ത്താവ് കൃഷ്ണനുണ്ണിക്കായിരുന്നു. ഇതിനിടെ കനകദുര്‍ഗ സഹോദരനും ഭര്‍ത്താവിനും അമ്മക്കുമെതിരെ നിരവധി പരാതികള്‍ പൊലീസില്‍ നല്‍കിയിരുന്നു. തര്‍ക്കങ്ങളും നിയമ നടപടികളുമായി മുന്നോട്ടു പോകുന്നതിനിടെ യോജിച്ചുപോകാന്‍ കഴിയാത്ത സാഹചര്യം വന്നതോടെയാണ് ഇരുവരും വിവാഹമോചിതരാവാന്‍ തീരുമാനിച്ചത്.

News, Kerala, Malappuram, Divorce, Sabarimala, Sabarimala Temple, Husband, Lawyer, Court, Flat, Kanaka Durga Got Divorced

കൃഷ്ണനുണ്ണിയാണ് തനിക്ക് വിവാഹമോചനം വേണമെന്ന് കാട്ടി ഹര്‍ജി നല്‍കിയത്. ഇതോടെ 15 ലക്ഷവും വീടും വേണമെന്നായിരുന്നു കനകദുര്‍ഗയുടെ ആവശ്യം. എന്നാല്‍ ഇത് നല്‍കാനാകില്ലെന്ന് കൃഷ്ണനുണ്ണി അറിയിച്ചതോടെ 10 ലക്ഷത്തിന് ഒത്തുതീര്‍പ്പിലെത്തി.

ഭര്‍ത്താവ് കൃഷ്ണനുണ്ണിയുമായി ഉണ്ടാക്കിയ ഉഭയസമ്മതപ്രകാരമുള്ള ഉടമ്പടി പ്രകാരമാണ് ഇപ്പോഴത്തെ വേര്‍പിരിയില്‍. കനക ദുര്‍ഗയ്ക്ക് 10 ലക്ഷം രൂപനല്‍കാനും മലപ്പുറം കുടുംബ കോടതി നിര്‍ദേശം നല്‍കി. കൃഷ്ണനുണ്ണിയുടെ അമ്മയും കനക ദുര്‍ഗയും പരസ്പരം നല്‍കിയ പരാതികളും പിന്‍വലിച്ചു.

നിശ്ചിത ദിവസങ്ങളില്‍ ഒഴികെ ഇവരുടെ മക്കള്‍ കൃഷ്ണനുണ്ണിയുടെ കൂടെ കഴിയും. വിവാഹ മോചനത്തോടെ ഇവര്‍ കൃഷ്ണനുണ്ണിനയുടെ വീട്ടില്‍ നിന്ന് ഒഴിഞ്ഞുകൊടുത്ത് കനകദുര്‍ഗ പെരിന്തല്‍മണ്ണയിലെ ഫ്‌ലാറ്റിലേക്ക് താമസം മാറി. ഇതോടെ കൃഷ്ണനുണ്ണിയും അമ്മയും ഇവരുടെ വീട്ടിലേക്ക് താമസം മാറിയെന്നാണ് റിപ്പോര്‍ട്ട്.

Keywords: News, Kerala, Malappuram, Divorce, Sabarimala, Sabarimala Temple, Husband, Lawyer, Court, Flat, Kanaka Durga Got Divorced


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?