മലിനജലത്തിലും കൊറോണ വൈറസിന്റെ സാന്നിധ്യം; കണ്ടെത്തലുമായി ഇന്ത്യന്‍ ഗവേഷകര്‍

ന്യൂഡല്‍ഹി: (www.kvarrthha..com 23/06/2020) മലിനജലത്തിലും കൊറോണ വൈറസിന്റെ സാന്നിധ്യണ്ടെന്ന കണ്ടെത്തലുമായി ഇന്ത്യന്‍ ഗവേഷകര്‍. ഐഐടി ഗാന്ധി നഗറിലെ എട്ടംഗ സംഘമാണ് ഗവേഷണത്തിനു പിന്നില്‍. ഗുജറാത്ത് ബയോടെക്‌നോളജി ഗവേഷണ കേന്ദ്രവും ഗുജറാത്ത് മലിനീകരണ നിയന്ത്രണ ബോര്‍ഡുമായി ചേര്‍ന്നായിരുന്നു ഗവേഷണം.

അഹമ്മദാബാദിലെ മലിനജലത്തില്‍ വൈറസിന്റെ സാന്നിധ്യം വളരെ കൂടിയ അളവില്‍ കണ്ടെത്തിയതായാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ ഇന്ത്യയും കൊവിഡ് 19 വൈറസ് ബാധയെക്കുറിച്ച് ഗവേഷണം നടത്തുന്ന വളരെക്കുറച്ച് രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടു. ഓസ്‌ട്രേലിയ. ചൈന, ജപ്പാന്‍, തുര്‍ക്കി, യുഎസ്, ഫ്രാന്‍സ്, സ്‌പെയിന്‍ എന്നീ രാജ്യങ്ങളിലാണ് വൈറസ് സാന്നിധ്യം പരിശോധിച്ചിട്ടുള്ളത്. മലിനജലത്തിലെ ആര്‍എന്‍എ സാന്നിധ്യം കൊണ്ട് ഒരു പ്രദേശത്തെ എത്ര പേരില്‍ വൈറസ് ബാധയുണ്ടെന്ന് കണ്ടെത്താന്‍ കഴയുമെന്നാണ് പഠനം. എന്നാല്‍ മലിനജലത്തില്‍ രോഗം പടരുന്നതിനേക്കുറിച്ച് ഇനിയും കൃത്യമായ കണ്ടെത്തലുകള്‍ നടന്നിട്ടില്ല.



Keywords: India, New Delhi, News, COVID-19, Water, corona, gujara, Ahmedabad, Indian scientists find Covid gene in wastewater


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?