കൊറോണയെ പ്രതിരോധിക്കാന്‍ കൈയില്‍ മുത്തമിട്ടാല്‍ മതിയെന്ന് വാദിച്ച പുരോഹിതന് ഒടുവില്‍ കോവിഡ് ബാധിച്ച് അന്ത്യം; മുത്തം ലഭിച്ചവര്‍ക്കും രോഗം
ഭോപ്പാല്‍: (www.kvartha.com 12.06.2020) കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ കൈയില്‍ മുത്തമിട്ടാല്‍ മതിയെന്ന് വാദിച്ച പുരോഹിതന് ഒടുവില്‍ കോവിഡ് ബാധിച്ച് അന്ത്യം. കൊറോണ മാറാന്‍ ഇയാളുടെ മുത്തം സ്വീകരിച്ചവര്‍ക്കും അസുഖം പിടിപെട്ടു. മുസ്ലീം ആള്‍ദൈവമായ അസ്ലം എന്നയാളാണ് രോഗബാധയെ തുടര്‍ന്ന് മരിച്ചത്.
മധ്യപ്രദേശിലെ നയപുര ജില്ലയിലെ രത്ലമില്‍ ജൂണ്‍ നാലിനാണ് സംഭവം. പുരോഹിതന്റെ മരണത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാളുമായി നിരവധിയാളുകള്‍ സമ്പര്‍ക്കത്തില്‍ വന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ സ്രവം പരിശോധിച്ചപ്പോള്‍ ഇതില്‍ 19 പേര്‍ക്ക് രോഗം പിടിപെട്ടതായും സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തില്‍പെട്ട് കൂടുതല്‍ പേരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍.
ഒരാളില്‍ നിന്നു തന്നെ 20ഓളം പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടതോടെ നയപുര ജില്ലയെ ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചിരിക്കുകയാണ്. അസ്ലമിനു സമാനമായി രോഗം ഭേദമാക്കുമെന്ന് പ്രചരിപ്പിച്ച 29 പേരെ കണ്ടെത്തി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ജൂണ്‍ നാലിനാണ് അസ്ലം വൈറസ് ബാധിച്ച് മരിച്ചത്. ജൂണ്‍ 9 വരെയുള്ള കണക്കുകള്‍ പ്രകാരം രത്ലമില്‍ 24 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 13 പേരും അസ്ലമുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവരാണ്.
Keywords: Madhya Pradesh: One Aslam, who ‘healed’ people by kissing their hands dies of coronavirus, infects 19 others, Bhoppal, News, Religion, Health, Health & Fitness, Dead, Hospital, Treatment, National.

Powered by Info News For You

Comments
Post a Comment