അപൂര്‍വ്വമായ 'താരജോഡികളുടെ' വിവാഹത്തിന് ക്ലിഫ് ഹൗസ് സാക്ഷിയായി; ലളിതമായ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ കഴുത്തില്‍ ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡണ്ട് റിയാസ് താലികെട്ടി

തിരുവനന്തപുരം: (https://ift.tt/2UM3QQq) അപൂര്‍വ്വമായ 'താരജോഡികളുടെ' വിവാഹത്തിന് ക്ലിഫ് ഹൗസ് സാക്ഷിയായി. ലളിതമായ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ കഴുത്തില്‍ ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡണ്ട് റിയാസ് താലികെട്ടി. സിനിമാ താരങ്ങള്‍ക്ക് നല്‍കുന്നതിനേക്കാള്‍ വലിയ രീതിയിലുള്ള കവറേജാണ് വിവാഹത്തിന് മാധ്യമങ്ങള്‍ നല്‍കിയത്.

ക്ലിഫ് ഹൗസില്‍ വെച്ച് ഇരുവരും വിവാഹ റജിസ്റ്ററില്‍ ഒപ്പുവെച്ചു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു നടത്തിയ ചടങ്ങില്‍ ഇരുവരുടെയും കുടുംബാംഗങ്ങള്‍ മാത്രമാണ് പങ്കെടുത്തത്. അമ്പതു പേരെ മാത്രമാണ് ചടങ്ങില്‍ ക്ഷണിച്ചത്. മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയില്‍ നടന്ന വിവാഹച്ചടങ്ങെന്ന അപൂര്‍വതയും വിവാഹത്തിനുണ്ട്.


വിവാഹമോചിതരായ ഇരുവരുടെയും പുനര്‍വിവാഹമാണിത്. പിണറായി വിജയന്‍- കമല ദമ്പതികളുടെ ഏക മകളാണ് വീണ. ഐടി ബിരുദധാരിയായ വീണ ആറു വര്‍ഷം ഓറക്കിളില്‍ പ്രവര്‍ത്തിച്ച ശേഷം തിരുവനന്തപുരത്ത് ആര്‍പി ടെക്‌സോഫ്റ്റ് ഇന്റര്‍നാഷനലിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറായി. 2014 മുതല്‍ ബംഗളൂരുവില്‍ എക്‌സാലോജിക് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ എം ഡിയാണ്. അബുദാബിയില്‍ ഒരു ബാങ്കില്‍ ജോലി ചെയ്യുന്ന വിവേക് കിരണ്‍ സഹോദരനാണ്.

Keywords: Kerala, News, Thiruvananthapuram, Trending, wedding, Pinarayi vijayan, veena-vijayan-and-muhammad-riyas-wedding


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?