മിണ്ടാപ്രാണികളോടെന്തിനീ ക്രൂരത; നായയുടെ വായ ടേപ്പ് കൊണ്ട് കൂട്ടിക്കെട്ടി; ഒന്ന് കുരക്കാന്‍പോലും വയ്യാതെ നായ അലഞ്ഞത് രണ്ടാഴ്ച്ചയോളം

തൃശൂര്‍: (www.kvartha.com 07.06.2020) നായയുടെ വായ ഇന്‍സുലേഷന്‍ ടേപ്പ് കൊണ്ട് കൂട്ടിക്കെട്ടി. തൃശൂരിലെ ഒല്ലൂര്‍ ജംഗ്ഷന് സമീപ്പമായിരുന്നു സംഭവം. നായയ്ക്ക് കുരക്കാനോ ഭക്ഷണം കഴിക്കാനോ കഴിയാത്ത വിധം നായയുടെ താടിയെല്ലുകള്‍ കൂട്ടിക്കെട്ടിയിരുന്നു. രണ്ടാഴ്ചയോളമാണ് ഒന്ന് കുരക്കാന്‍ പോലും വയ്യാതെ നായ അലഞ്ഞതെന്ന് പ്രദേശവാസികള്‍ പറയുന്നു.


ആദ്യം ശ്രദ്ധയില്‍ പെട്ടിരുന്നുവെങ്കിലും നായയെ പിന്നിട് കാണാതാവുകയായിരുന്നു. വീണ്ടും കണ്ടെത്തിയപ്പോഴേക്കും നായ വളരെ അവശനായിരുന്നു. മൃഗസംരക്ഷണ സംഘടനയായ പോസ് (പീപ്പിള്‍ ഫോര്‍ അനിമല്‍ വെല്‍ഫെയര്‍ സര്‍വീസ്) പ്രവര്‍ത്തകരാണ് നായയെ രക്ഷിച്ചത്. ടേപ് മുറുക്കിച്ചുറ്റിയതിനാല്‍  മാംസത്തിലേക്കു താഴ്ന്നു മുഖത്തെ എല്ലു പുറത്തു കാണുന്ന വിധമായി മാറിയിരുന്നെന്ന് പോസ് പ്രവര്‍ത്തകര്‍ പറയുന്നു.

ഒടുവില്‍ മോചിതനായ നായ ആര്‍ത്തിയോടെ വെള്ളം കുടിക്കുകയും സന്തോഷത്തോടെ കുരക്കുകയും ചെയ്തു. വൈദ്യ സഹായത്തിനു ശേഷം പോസിന്റെ കോളങ്കാട്ടുകര സുരക്ഷാ കേന്ദ്രത്തിലേക്കു നായയെ മാറ്റി.

Keywords: Kerala, News, Dog, Animals, Thrissur, Organisation, Hospital, Insulation Tape, PAWS, Rescued, Dog's mouth tied using insulation tape; Rescued after two weeks.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?