ലോകത്തിന് സന്തോഷിക്കാം; ജനിതക ഘടനയില്‍ മാറ്റം വരുന്നു, വാക്‌സിന്റെ സഹായം വേണ്ടിവരില്ല; കൊവിഡിന്റെ അവസാനത്തെ കുറിച്ച് ഇറ്റാലിയന്‍ ഡോക്ടറുടെ വെളിപ്പെടുത്തല്‍

റോം: (https://ift.tt/3erKp7s) ലോകത്തിന് ഒരു സന്തോഷവാര്‍ത്തയുമായി ഇറ്റാലിയന്‍ ഡോക്ടറുടെ വെളിപ്പെടുത്തല്‍. കൊറോണ വൈറസിന്റെ ശക്തി കുറയുന്നതായും വാക്‌സിന്റെ സഹായമില്ലാതെ ലോകത്ത് നിന്നും അപ്രത്യക്ഷമാകുമെന്നും ഇറ്റാലിയന്‍ ഡോക്ടര്‍. സാന്‍ മാര്‍ട്ടിനോയിലെ പകര്‍ച്ചവ്യാധി രോഗ വിദഗ്ദനായ ഡോ. മാറ്റിയോ ബാസെറ്റിയുടേതാണ് പ്രസ്താവന. ജനിതക ഘടനയില്‍ ഉണ്ടായ മാറ്റം കാരണമായിരിക്കാം, കൊറോണ വൈറസിന്റെ ശക്തി കുറഞ്ഞു വരുന്നതായാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് മാറ്റിയോ ചൂണ്ടിക്കാട്ടി.

News, World, Italy, Rom, Health, COVID-19, Doctor, Diseased, Doesn't need to be Vaccin; Italian doctor's revelation of the end of Covid

മാര്‍ച്ചിലും ഏപ്രില്‍ ആദ്യവും വൈറസിന്റെ ശക്തി വളരെ കൂടുതലായിരുന്നു. അന്ന് താന്‍ ഉള്‍പ്പെടെയുള്ള ഡോക്ടര്‍മാരുടെ മുന്നിലെത്തിയ കൊവിഡ് രോഗികളുടെയെല്ലാം നില വളരെ ഗുരുതരമായിരുന്നു. ഭൂരിഭാഗം പേര്‍ക്കും ഓക്‌സിജന്റെയും വെന്റിലേറ്ററുകളുടെയും സഹായം അനിവാര്യമായിരുന്നു. നിരവധി പേര്‍ക്ക് ന്യുമോണിയ ബാധിച്ചു. എന്നാല്‍ ഇപ്പോള്‍ സ്ഥിതിയില്‍ നല്ല വ്യത്യാസം വന്നിട്ടുണ്ട്. 80 - 90 വയസ് പ്രായമുള്ളവര്‍ക്ക് പോലും വെന്റിലേറ്ററുകളുടെ സഹായം ആവശ്യമായി വരുന്നില്ല.

ജനങ്ങള്‍ സാമൂഹ്യ അകലം പാലിക്കുന്നതിന്റെ ഫലമായി ജനിത ഘടനയില്‍ ഉണ്ടാകുന്ന വ്യതിയാനമാണ് വൈറസിന്റെ ശക്തി കുറയാന്‍ കാരണമാകുന്നത്. ലോക് ഡൗണിനെ തുടര്‍ന്ന് വീടുകളില്‍ കഴിയുന്നതിനാല്‍ മിക്കവരിലും മറ്റ് വൈറസുകളുടെ സാന്നിദ്ധ്യം കുറവായിരിക്കും. അതിനാല്‍ കൊറോണ വൈറസിനെതിരെ നമ്മുടെ പ്രതിരോധ ശേഷി ശക്തമായി പ്രതികരിക്കുകയും ചെയ്യുന്നു.

എന്നാലും കൊറോണ വൈറസിന് ഇപ്പോള്‍ ശക്തി കുറയുന്നു എന്നത് സംബന്ധിച്ച ശാസ്ത്രീയ തെളിവുകളെ പറ്റി കൂടുതല്‍ പഠനങ്ങള്‍ നടക്കേണ്ടതുണ്ട്. സാമൂഹ്യ അകലത്തിലൂടെയും മറ്റും വാക്‌സിന്‍ കണ്ടെത്തുന്നതിന് മുമ്പ് തന്നെ കൊറോണ വൈറസിനെ ഇല്ലാതാക്കാന്‍ സാധിക്കുമെന്നും മാറ്റിയോ പറയുന്നു.

എന്നാല്‍ മാറ്റിയോ ബാസെറ്റിയുടെ അഭിപ്രായമല്ല ഭൂരിഭാഗം ശാസ്ത്രജ്ഞര്‍ക്കും. കൊറോണ വൈറസ് ഇപ്പോഴൊന്നും ഭൂമി വിട്ട് പോകില്ലെന്നും. വൈറസിനെ തുടച്ചു നീക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടി വന്നേക്കാമെന്നും ഇവര്‍ പറയുന്നു. വസൂരിയ്ക്കും മറ്റും കണ്ടെത്തിയത് പോലെ ശക്തമായ ഒരു വാക്‌സിന്‍ കൊണ്ട് മാത്രമേ കൊറോണയെ പിടിച്ചു കെട്ടാന്‍ സാധിക്കൂ എന്ന് ആരോഗ്യ വിദഗ്ദര്‍ വ്യക്തമാക്കുന്നു.
 
Keywords: News, World, Italy, Rom, Health, COVID-19, Doctor, Diseased, Doesn't need to be Vaccin; Italian doctor's revelation of the end of Covid


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?