സമൂഹത്തെ ചേര്‍ത്ത് പിടിച്ച് തൂലിക ചലിപ്പിച്ചു കൊണ്ടിരിക്കുന്ന എഴുത്തുകാരനാണ് കൂക്കാനം റഹ് മാന്‍: അംബിക സുതന്‍ മാങ്ങാട്
കാസര്‍കോട്: (https://ift.tt/3eGuGBD) സമൂഹത്തിലെ യാതനകളും വേദനകളും തൊട്ടറിഞ്ഞ് എഴുത്തിലൂടെ പ്രാഗല്‍ഭ്യം തെളിയിച്ച ഒരു വ്യക്തിയാണ് കൂക്കാനം റഹ് മാനെന്ന് പ്രമുഖ സാഹിത്യകാരന്‍ ഡോ. അംബിക സുതന്‍ മാങ്ങാട് അഭിപ്രായപ്പെട്ടു. അദ്ദേഹം രചിച്ച 'പറയാന്‍ മടിക്കുന്ന രഹസ്യങ്ങള്‍' എന്ന അനുഭവ കുറിപ്പ് പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അംബിക സുതന്‍ മാങ്ങാട്. സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ജീവിത പ്രസാസങ്ങള്‍ അവരുടെ ഒപ്പം നിന്ന് പഠിക്കുകയും ആ നേരനുഭവങ്ങള്‍ നിരന്തരമായി വാര്‍ത്താ മാധ്യമങ്ങളിലൂടെ പുറം ലോകത്തെ അറിയിക്കാന്‍ അഭംഗുരം എഴുതുകയാണ് അധ്യാപകനായിരുന്ന കൂക്കാനം റഹ് മാനെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
കാഞ്ഞങ്ങാട് ഓര്‍ഫനേജ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ സാമൂഹ്യ പ്രവര്‍ത്തകന്‍ എ.ഹമീദ് ഹാജി അധ്യക്ഷത വഹിച്ചു. പാറയില്‍ അബൂബക്കര്‍ പുസ്തക പരിചയം നടത്തി.ഫരീദ കോട്ടപ്പുറം, കരിവെള്ളൂര്‍ വിജയന്‍, ഫ്രൊ. ശ്രീനാഥ് തുടങ്ങിയവര്‍ സംസാരിച്ചു. ഷാഫി ചൂരിപ്പള്ളം സ്വാഗതവും, സി.പി.വി.വിനോദ് കുമാര്‍ നന്ദിയും പറഞ്ഞു. വായനാവാരാചരണത്തോടനുബന്ധിച്ച് നടത്തിയ ജില്ലാതല വായനാ മല്‍സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ നിരഞ്ജന, ഗോപിക, സേതു ലക്ഷ്മി എന്നീ വിദ്യാര്‍ത്ഥികള്‍ക്ക് പുസ്തകം നല്‍കിയാണ് പറയാന്‍ മടിക്കുന്ന രഹസ്യങ്ങള്‍ പ്രകാശനം ചെയ്തത്.
Keywords: Kasaragod, Kerala, News, Writer, Kookanam-Rahman, Ambikasuthan Mangad about Kookkanam Rahman

Powered by Info News For You

Comments
Post a Comment