പിലാത്തറയിലെ ക്ഷേത്ര കവര്‍ച്ച: നിര്‍ണായക തെളിവു ലഭിച്ചെന്ന് പൊലീസ്

പയ്യന്നൂര്‍: (www.kvartha.com 12.06.2020) പിലാത്തറ കൈതപ്രം തൃക്കുറ്റ്യേരി ക്ഷേത്രത്തിലെ മോഷണത്തിന്റെ നിര്‍ണായക തെളിവുകള്‍ ലഭിച്ചു. തളിപ്പറമ്പ് ഡിവൈഎസ്പി ടി കെ രത്നകുമാറിന്റെ നേതൃത്വത്തിലുള്ള ക്രൈം സ്പെഷ്യല്‍ സ്‌ക്വാഡ് അന്വേഷണത്തിലാണ് തെളിവുകള്‍ ലഭിച്ചത്. ക്ഷേത്രത്തിനു സമീപത്തെ കിണറ്റില്‍ നിന്ന് മോഷണം പോയ സിസിടിവി, മോണിറ്റര്‍, ഡിവിആര്‍ ഉള്‍പ്പെടെ ലഭിച്ചു. മോഷണത്തിന് ഉപയോഗിച്ചു എന്ന് കരുതുന്ന വലിയൊരു കമ്പിപ്പാരയും ഉപേക്ഷിച്ച നിലയില്‍ ലഭിച്ചിട്ടുണ്ട്.

മോഷണം പോയ ഒരു ഭണ്ഡാരവും കിണറില്‍ നിന്ന് ലഭിച്ചു. കഴിഞ്ഞ ദിവസം ടി വി രാജേഷ് എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ ക്ഷേത്രത്തില്‍ എത്തി അന്വേഷണം ഊര്‍ജിതമാക്കാനുള്ള നടപടി എടുത്തിരുന്നു. പിലാത്തറയിലും പരിസരങ്ങളിലും സമീപ കാലത്ത് മോഷണം വ്യാപകമായതിന്റെ അടിസ്ഥാനത്തില്‍ പൊലീസിന്റെ ഊര്‍ജിത അന്വേഷണത്തിലാണ് നിര്‍ണായക തെളിവുകള്‍ ലഭിച്ചത്.

 Payyannur, News, Kerala, Crime, theft, Police, Temple, CCTV, Conclusive evidence in theft in Pilathara Temple

Keywords: Payyannur, News, Kerala, Crime, theft, Police, Temple, CCTV, Conclusive evidence in theft in Pilathara Temple


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?