കോവിഡ് ആശുപത്രിയില്‍ നിരീക്ഷണത്തിലായിരിക്കെ ചാടിപ്പോയ കഞ്ചാവ് കേസിലെ പ്രതികള്‍ പിടിയില്‍

കാസര്‍കോട് (www.evisionnews.co): കോവിഡ് ആശുപത്രിയില്‍ നിരീക്ഷണത്തിലായിരിക്കെ ചാടിപ്പോയ കഞ്ചാവ് കേസിലെ പ്രതികള്‍ പിടിയില്‍. തലശ്ശേരി സ്വദേശികളായ അര്‍ഷാദ് (22), സല്‍മാന്‍ മിന്‍ഷാദ് (22) എന്നിവരാണ് രാജപുരം പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ പൂടങ്കല്ല് താലൂക്ക് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ ചാടിപ്പോയത്. ജൂണ്‍ രണ്ടിന് പുലര്‍ച്ചെ ഇന്നോവ കാറില്‍ കടത്തുകയായിരുന്ന ആറു കിലോ കഞ്ചാവുമായാണ് അര്‍ഷാദും മിന്‍ഷാദും ഉള്‍പ്പടെ മൂന്നു പേര്‍ കുമ്പള പോലീസിന്റെ പിടിയിലായത്. മൂന്നുപേരെയും കോടതി റിമാന്റ് ചെയ്ത് ജയിലില്‍ പാര്‍പ്പിച്ചിരുന്നു. ജയിലില്‍ കൊറോണ ലക്ഷങ്ങള്‍ പ്രകടിപ്പിച്ചതോടെയാണ് ഇവരെ പൂടങ്കല്ല് ആശുപത്രിയിലെത്തിച്ച് നിരീക്ഷണത്തിലാക്കിയത്. ബുധനാഴ്ച വൈകിട്ടോടെയാണ് ആസ്പത്രിയിലെ കക്കൂസിന്റെ വെന്റിലേറ്റര്‍ തകര്‍ത്ത് ഇരുവരും ചാടിപ്പോയത്. തുടര്‍ന്ന് രാജപുരം പോലീസ് പത്തുമണിയോടെ വീണ്ടും കസ്റ്റഡിയിലെടുക്കുകയായിരുന്നു. 




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?