അങ്ങനെ 'സ്മാര്‍ട്ട് മാസ്‌കും' എത്തി, ബ്ലൂടൂത്ത് വഴി കണക്ട് ചെയ്യ്ത് ടെക്സ്റ്റ് മെസേജുകള്‍ക്കും കോളുകള്‍ക്കും മറുപടി നല്‍കാം

ടോക്കിയോ: (www.kvartha.com 27/06/2020) കോവിഡ് 19 ന്റെ വ്യാപനം തടയാന്‍ മാസ്‌ക് ധരിക്കേണ്ടത് അത്യാവശ്യമായിരിക്കുന്നു. പുറത്തിറങ്ങുമ്പോള്‍ വസ്ത്രവും ചെരിപ്പും ധരിക്കുന്നതു പോലെതന്നെ പ്രധാനമാണ് ഇപ്പോള്‍ മാസ്‌കും.  ഈ അവസ്ഥ മുന്നില്‍കണ്ട് ഇ-മാസ്‌ക് എന്ന ആശയവുമായി ജപ്പാനീസ് കമ്പനിയായ ഡൊനട്ട് റൊബോട്ടിക്‌സ് രംഗത്ത് വന്നിരിക്കുന്നു.

പ്ലാസ്റ്റിക്കില്‍ തീര്‍ത്ത ഈ വൈറ്റ് മാസ്‌ക് ബ്ലൂടൂത്ത് വഴി ഫോണുമായി കണക്ട് ചെയ്യ്ത്  ഇതിലൂടെ ടെക്സ്റ്റ് മെസേജുകള്‍ക്കും കോളുകള്‍ക്കും മറുപടി നല്‍കാം. ഒപ്പം ജപ്പാനീസ് സന്ദേശങ്ങളെ ഏഴ് ഭാഷകളിലേക്ക് പരിഭാഷ ചെയ്ത് കേള്‍പ്പിക്കാനും മാസ്‌കിന് സാധിക്കും. ആദ്യം വിമാനത്താവളത്തിന് വേണ്ടി ഒരു ട്രാന്‍സിലേറ്റര്‍ റൊബോട്ടിന്റെ പണിയിലായിരുന്നു ഡൊനട്ട് റൊബോട്ടിക്‌സ് കമ്പനി കൊറോണ വൈറസ് ലോകത്തെ പിടിച്ചുകെട്ടിയപ്പൊള്‍ ഈ പ്രോജക്ട് അനിശ്ചിതത്വത്തിലായി. ഇതൊടെയാണ് സമൂഹത്തിന് ഉപകരിക്കുന്ന ഒരു ഉപകരണം നിര്‍മ്മിക്കുക എന്ന ആശയത്തില്‍ ഇ-മാസ്‌ക് നിര്‍മ്മിച്ചത് എന്നാണ് കമ്പനി സിഇഒ ടെസൂക്കി ഓനോ പറയുന്നത്.

40 ഡോളറാണ് ഒരു മാസ്‌കിന്റെ വില. ആദ്യം 5,000 മാസ്‌കുകളാണ് വിപണിയില്‍ എത്തിക്കുമെന്നാണ് കമ്പനി പറയുന്നത്. ഇതിനൊപ്പം ചൈന, അമേരിക്ക, യൂറോപ്പ് വിപണികളിലെ സാധ്യതകളും കമ്പനി തേടുന്നുണ്ട്. ഇത് ഉപയോഗിക്കാനുള്ള ആപ്പിലൂടെയാണ് കമ്പനി വരുമാനം പ്രതീക്ഷിക്കുന്നത്.



Keywords: World, Technology, News, Tokyo, Mask, Japan, COVID-19, corona, Japanese startup creates 'connected' face mask for coronavirus


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?