വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ച യുവാവും പിതാവും ഭീഷണിപ്പെടുത്തുന്നു; പരാതിയുമായി യുവതി

ഉപ്പള: (https://ift.tt/3eGuGBD) വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ച യുവാവും പിതാവും ഭീഷണിപ്പെടുത്തുന്നതായി യുവതിയുടെ പരാതി. ബന്തിയോട് മുട്ടത്തെ യുവതിയെ വിവാഹവാഗ്ദാനം നല്‍കി ഒരു വര്‍ഷത്തോളം ഫോണില്‍ സംസാരിക്കുകയും ഒടുവില്‍ കബളിപ്പിച്ച് വിദേശത്തേക്കു കടന്നു കളയുകയും ചെയ്തതിനു ശേഷം യുവാവിന്റെ കുടുംബം നിരന്തരം ഭീഷണി മുഴക്കുന്നതായി പെണ്‍കുട്ടിയും പിതാവ് മൂസയും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ബന്തിയോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ ലാബ് ജീവനക്കാരിയായ യുവതിയുമായി യുവാവ് പരിചയപ്പെടുന്നത് 2017 മാര്‍ച്ച് 13 നാണ്. ഒരു മാസത്തിനു ശേഷം സൗഹൃദം പ്രണയമായി മാറി. പിന്നീട് പലതവണ യുവാവ് യുവതിയുടെ വീട്ടില്‍ വന്ന് പ്രണയത്തിന്റെ കാര്യം  പറഞ്ഞിരുന്നതായും ഇതേ തുടര്‍ന്ന് യുവതിയുടെ വീട്ടുകാര്‍ യുവാവിന്റെ സഹോദരിയുമായി സംസാരിച്ചിരുന്നതായും പറയുന്നു. സഹോദരിയുടെ കല്യാണ ശേഷം വിവാഹം നടത്താമെന്നാണ് യുവാവ് അന്ന്പറഞ്ഞതത്രേ.

കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം മാതാവ് വിളിച്ചു ഭീഷണിപ്പെടുക്കുകയും തന്റെ മകനുമായി യാതൊരു ബന്ധവും പാടില്ലെന്ന് പറഞ്ഞതായും യുവതി പറഞ്ഞു. ദിവസങ്ങള്‍ക്കു ശേഷം 2017 ഒക്ടോബര്‍ 18ന് യുവാവിന്റെ മാതാവ് യുവതി ജോലി ചെയ്യുന്ന ലാബില്‍ വന്നു പ്രശ്‌നമുണ്ടാക്കുകയും ചെയ്തതായി പറയുന്നു. പിന്നീട് ഇരുവീട്ടുകാരും തമ്മില്‍ തര്‍ക്കത്തിലേര്‍പ്പെടുകയും യുവതിയുടെ അമ്മാവനു നേരെ കൈയ്യറ്റവുമുണ്ടായി.
Kasaragod, Uppala, Kerala, News, Girl, Cheating, Youth, Complaint, Girl cheated by Youth; lodges complaint

ഇതിനിടെ വിഷയം പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. യുവാവ് ഉമ്മയും വീട്ടുകാരും സമ്മതിക്കുന്നില്ലെന്ന കാരണമാണ് പിന്മാറ്റത്തിനായി യുവാവ് പറഞ്ഞത്. പിന്നീട് ഇയാള്‍ ഗള്‍ഫിലേക്ക് കടന്നു. ചതിക്കപ്പെട്ടു എന്നായതോടെ യുവതി വനിതാ സെല്ലില്‍ പരാതി നല്‍കിയപ്പോള്‍ കുമ്പള പൊലീസില്‍ പരാതി നല്‍കാനാണ് നിര്‍ദ്ദേശിച്ചത്. ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കിയതായി യുവതിയും പിതാവും പറഞ്ഞു. തുടര്‍ന്ന് കുമ്പള പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഇതിനിടെ യുവാവ് ഹൈകോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യമെടുക്കുകയായിരുന്നു. എന്നാല്‍ യുവാവിന്റെ പിതാവും മാതാവും, സഹോദരിയും വീടു കത്തിക്കുമെന്നും മറ്റും പറഞ്ഞ് ഇപ്പോഴും ഭീഷണിപ്പെടുത്തുന്നതായും യുവതി പറയുന്നു. മൂന്ന് വര്‍ഷത്തെ പ്രണയവും ഇതേ തുടര്‍ന്നുള്ള പ്രശ്‌നവും കണ്ട് തളര്‍ന്ന് വീണ് കിടപ്പിലായ മാതാവ് ഇതിനിടെ മരിച്ചു.

മാനസികമായി തളര്‍ന്ന തനിക്കും പിതാവിനും ഒരു സഹോദരിക്കും ജീവന് ഭീഷണിയുള്ളതായും പൊലീസ് സംരക്ഷണം വേണമെന്നും യുവതി കുമ്പളയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അധികൃതരോട് ആവശ്യപ്പെട്ടു.


Keywords: Kasaragod, Uppala, Kerala, News, Girl, Cheating, Youth, Complaint, Girl cheated by Youth; lodges complaint


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?