ഇന്ദ്രന്‍സ് തുന്നിയ ഷര്‍ട്ടിന്റെ ചൂടേറ്റാണ് മകളുടെ അന്ത്യവിശ്രമം: അദ്ദേഹത്തോട് ഒരുപാട് സ്‌നേഹം; സുരേഷ് ഗോപിയുടെ വാക്കുകള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
തിരുവനന്തപുരം: (www.kvartha.com 26.06.2020) മലയാളത്തിന്റെ പ്രിയ താരം സുരേഷ് ഗോപിക്ക് വെള്ളിയാഴ്ച 61-ാം പിറന്നാളാണ്. സമൂഹമാധ്യമങ്ങളില്‍ അദ്ദേഹം കുറച്ചു നാള്‍ മുമ്പ് നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ വേദിയില്‍ പറഞ്ഞ വാക്കുകളാണ് ഈ പിറന്നാള്‍ ദിനത്തില്‍ ശ്രദ്ധേയമാകുന്നത്. മരിച്ചു പോയ തന്റെ മകളെക്കുറിച്ചും മഞ്ഞ നിറത്തോടുള്ള തന്റെ ഇഷ്ടത്തെക്കുറിച്ചും താരം പറയുന്നത് ആരാധകര്‍ ഇന്നും നെഞ്ചേറ്റുകയാണ്.
അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ;
'ഉത്സവമേളം എന്ന ചിത്രത്തില്‍ വളരെ കളര്‍ഫുള്‍ ആയ വസ്ത്രങ്ങള്‍ ആയിരുന്നു എനിക്ക് വേണ്ടി തയ്യാറാക്കിയിരുന്നത്. ഒരു രംഗത്തില്‍ മഞ്ഞയില്‍ നേര്‍ത്ത വരകളുള്ള വസ്ത്രങ്ങളാണ് അണിഞ്ഞിരുന്നത്. എനിക്ക് മഞ്ഞ നിറത്തോട് വല്ലാത്ത ഇഷ്ടമാണ്. മമ്മൂക്ക അടക്കമുള്ളവര്‍ 'മഞ്ഞന്‍' എന്നാണ് വിളിച്ചിരുന്നത്.
ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെ ആ മഞ്ഞ ഷര്‍ട്ട് എനിക്ക് തരണമെന്ന് ഞാന്‍ ഇന്ദ്രന്‍സിനോട് പറഞ്ഞിരുന്നു. ഷൂട്ടിങ്ങ് കഴിഞ്ഞപ്പോള്‍ ആ ഷര്‍ട്ട് ഇന്ദ്രന്‍സ് എനിക്ക് പൊതിഞ്ഞ് തന്നു. അത് ഇടക്കിടക്ക് ഇടുമായിരുന്നു.'
'1992 ജൂണ്‍ ആറിന് മകളെയും ഭാര്യയെയും അനിയനെ ഏല്‍പിച്ച് തിരിച്ചുപോകുമ്പോളാണ്.. പിന്നെ മകളില്ല. അന്നവള്‍ അപകടത്തില്‍പ്പെടുമ്പോള്‍ ഞാന്‍ അണിഞ്ഞിരുന്നത് ഇന്ദ്രന്‍സ് നല്‍കിയ ആ മഞ്ഞ ഷര്‍ട്ട് ആയിരുന്നു. തിരിച്ചെത്തി, ഹോസ്പിറ്റലില്‍ എന്റെ മകളുടെ അടുത്തു നില്‍ക്കുമ്പോഴൊക്കെ വിയര്‍പ്പ് നിറഞ്ഞ ആ ഷര്‍ട്ട് ആയിരുന്നു എന്റെ വേഷം. എന്റെ വിയര്‍പ്പിന്റെ മണം ഏറ്റവുമധികം ഇഷ്ടപ്പെട്ടിരുന്ന മകളാണ്.
ലക്ഷ്മിക്ക് അന്തിയുറങ്ങാന്‍, അവസാനമായി അവളുടെ പെട്ടി മൂടുന്നതിനു മുന്‍പ്, ആ മഞ്ഞ ഷര്‍ട്ട് ഊരി അവളുടെ മുഖമടക്കം പുതപ്പിച്ചാണ്, കിടത്തിയത്. ഇന്ദ്രന്‍സ് തുന്നിയ ആ ഷര്‍ട്ടിന്റെ ചൂടേറ്റാണ് എന്റെ മകള്‍ അന്ത്യ വിശ്രമം കൊള്ളുന്നത്. ഇന്ദ്രന്‍സിനോട് ഒരുപാട് സ്‌നേഹം' സുരേഷ് ഗോപി പറഞ്ഞു.
Keywords: Suresh Gopi turns emotional while talking about daughter and Indrans, Thiruvananthapuram, News, Cinema, Suresh Gopi, Daughter, Cinema, Actor, Kerala.

Powered by Info News For You

Comments
Post a Comment