പി കെ കുഞ്ഞനന്തന്‍ രാഷ്ട്രീയ എതിരാളികള്‍ക്കിടയിലും സ്വീകാര്യനായ നേതാവ്

തലശേരി: (www.kvartha.com 12.06.2020) ആര്‍ എം പി നേതാവ് ഒഞ്ചിയത്തെ ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റത്തിന് അറസ്റ്റു ചെയ്യപ്പെട്ടപ്പോഴാണ് പി കെ കുഞ്ഞനന്തനെന്ന പാനൂരിലെ നേതാവ് കേരളം മുഴുവന്‍ ചര്‍ച്ചയാകുന്നത്. ടി പിയെ വധിക്കാന്‍ കെ സി രാമചന്ദ്രനും കൊടി സുനിയും കിര്‍മാണി മനോജുമൊക്കെ പി കെ കുഞ്ഞനന്തന്റെ പാറാട്ടുള്ള വീട്ടില്‍ ഒത്തുചേര്‍ന്നു ഗുഡാലോചന നടത്തിയെന്ന കുറ്റമാണ് അന്വേഷണ സംഘം കുഞ്ഞനന്തനു മേല്‍ ചുമത്തിയത്.

ടി പി വധക്കേസിലെ മുഖ്യ ആസൂത്രകന്‍ പി കെ കുഞ്ഞനന്തന്‍ തന്നെയാണെന്ന് അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. ഇതോടുകൂടിയാണ് അരനൂറ്റാണ്ടിലേറെ പ്രവര്‍ത്തന പാരമ്പര്യമുള്ള പി കെ കുഞ്ഞനന്തനെന്ന കമ്മ്യുണിസ്റ്റ് നേതാവ് അഴിക്കുള്ളിലാകുന്നത്. പാനൂരുകാര്‍ക്ക് ഏതു പ്രശ്‌നത്തിനും സമീപിക്കാവുന്ന നേതാവ് കൂടിയായിരുന്നു പി കെ കുഞ്ഞനന്തന്‍. പ്രശ്‌നങ്ങളുടെ മര്‍മം കണ്ടറിഞ്ഞ് സമവായത്തോടെ പരിഹരിക്കാനുള്ള പ്രത്യേക കഴിവ് പി കെ കുഞ്ഞനന്തനെ രാഷ്ട്രീയ എതിരാളികള്‍ക്കിടയിലും സ്വീകാര്യനാക്കിയിരുന്നു.

Thalassery, News, Kerala, Politics, Leader, PK Kunjananthan, PK Kunjananthan respected leader among political opponents

പാര്‍ട്ടിക്കുള്ളിലും പുറത്തും കുഞ്ഞനന്തേട്ടന്‍ എന്നാണ് അദ്ദേഹത്തെ വിളിക്കാറുണ്ടായിരുന്നത്. പാനൂരില്‍ ഒരു കാലത്ത് അധീശത്വം പുലര്‍ത്തിയിരുന്ന ജന്മിത്വത്തിനെതിരെയും പി ആര്‍ കുറുപ്പ് നടത്തിയ സോഷ്യലിസ്റ്റ് മാടമ്പി തേരോട്ടത്തിനെതിരെയും കമ്യുണിസ്റ്റ് പാര്‍ട്ടി നടത്തിയ പ്രതിരോധത്തിന്റെയും മുന്നണി പ്രവര്‍ത്തകനായിരുന്നു പി കെ കുഞ്ഞനന്തന്‍ എന്ന കുറുകിയ മനുഷ്യന്‍ 1945 മുതലെ തലശേരി താലൂക്കില്‍ ശാഖാ പ്രവര്‍ത്തനമാരംഭിച്ച സംഘ് പരിവാര്‍ വളര്‍ച്ച തടയുന്നതിനായി സിപിഎം നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ്കുവഹിച്ച കുഞ്ഞനന്തന് പാര്‍ട്ടിയെന്നത് ജീവശ്വാസം തന്നെയായിരുന്നു.

പാര്‍ട്ടിക്ക് വെല്ലുവിളിയുയരുന്ന ഘട്ടങ്ങളില്‍ സ്വന്തം ശരിതെറ്റുകള്‍ നോക്കാതെ പാര്‍ട്ടി താല്‍പര്യത്തിനോടൊപ്പം അദ്ദേഹം നിന്നു. ഇതാണ് പാര്‍ട്ടി നടത്തിയ ടി പി ചന്ദ്രശേഖരന്‍ കൊലക്കേസില്‍ കുഞ്ഞനന്തനെയും പ്രതിസ്ഥാനത്ത് കൊണ്ടുവരാന്‍ കാരണം. ടി പി ചന്ദ്രശേഖരന്‍ കേസില്‍ ഹൈക്കോടതിയുടെ തീര്‍പ്പ് കാക്കാതെ വിടപറയുമ്പോള്‍ പി കെ കുഞ്ഞനന്തന്‍ വിട പറയുമ്പോള്‍ പാനൂരിലെ തല മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാക്കളിലൊരാളെയാണ് നഷ്ടമാകുന്നത്. ടി പി വധ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ 2012 ജൂണ്‍ 23ന് വടകര കോടതിയില്‍ ഹാജരായി വിചാരണ നേരിടുകയായിരുന്നു അദ്ദേഹം. ഒടുവില്‍ കുറ്റക്കാരനായി ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുമ്പോള്‍ ചികിത്സയുടെ ആവശ്യാര്‍ത്ഥം നിരവധി തവണ പരോള്‍ അനുവദിക്കപ്പെട്ടത് വിവാദമായിരുന്നു.

Keywords: Thalassery, News, Kerala, Politics, Leader, PK Kunjananthan, PK Kunjananthan respected leader among political opponents


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?