അനുമതി കിട്ടിയില്ല; കാത്തിരിപ്പിനൊടുവിൽ യുഎഇയില്‍ നിന്നുമുള്ള കെഎംസിസി ചാര്‍ട്ടേഡ് വിമാനം റദ്ദാക്കി
റാസല്‍ഖൈമ: (www.kvartha.com 03.06.2020) യുഎഇയില്‍നിന്നുമുള്ള കെഎംസിസി ചാര്‍ട്ടേഡ് വിമാനം റദ്ദാക്കി. അനുമതി ലഭിക്കാത്തതിനാലാണ് 160 യാത്രക്കാരുമായി ചൊവ്വാഴ്ച പുറപ്പെടേണ്ടിയിരുന്ന വിമാനം റദ്ദാക്കിയത്. ഇതോടെ ആയിരങ്ങളുടെ കാത്തിരിപ്പാണ് വിഫലമായത്. വിമാനം റദ്ദാക്കിയതോടെ ഉച്ച മുതല്‍ വിമാനത്താവളത്തില്‍ കാത്തിക്കുന്നവരെ ഹോട്ടലിലേക്ക് മാറ്റുകയും ചെയ്തു.
കെഎംസിസി ഷാര്‍ജ അഴീക്കോട് മണ്ഡലം കമ്മിറ്റിയാണ് ചാര്‍ട്ടേഡ് വിമാനം ഏര്‍പ്പെടുത്തിയത്. ഗര്‍ഭിണികള്‍, നാട്ടില്‍ ചികിത്സ ലഭിക്കേണ്ടവര്‍, പ്രായമായവര്‍ തുടങ്ങിയവര്‍ക്കാണ് യാത്ര ഒരുക്കിയിരുന്നത്. റാസല്‍ഖൈമ വിമാനത്താവളത്തില്‍ നിന്ന് വൈകീട്ട് ആറ് മണിക്ക് സ്‌പേസ് ജെറ്റ് വിമാനം പുറപ്പെടുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ രാത്രി ഒമ്പതുമണിയോടെ സര്‍വ്വീസ് മാറ്റിവയ്ച്ചുവെന്ന് അറിയിപ്പ് ലഭിക്കുകയായിരുന്നു.
Keywords: News, Gulf, Kerala, World, Ras Al Khaimah, Flight, Cancelled, COVID19, KMCC, Spice Jet, Air Plane, KMCC Chartered flight cancelled.

Powered by Info News For You

Comments
Post a Comment