കോവിഡ് സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവറുടെ റൂട്ട് മാപ്പ് പുറത്ത്; തിരുവനന്തപുരം നഗരത്തിലെ തിരക്കേറിയ പല കേന്ദ്രങ്ങളിലും എത്തി
തിരുവനന്തപുരം: (www.kvartha.com 21.06.2020) തിരുവനന്തപുരം മണക്കാട് കോവിഡ് സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവറുടെ റൂട്ട് മാപ്പ് പുറത്തിറക്കി. നഗരത്തിലെ തിരക്കേറിയ പല കേന്ദ്രങ്ങളിലും ഓട്ടോ ഡ്രൈവര്‍ എത്തിയിട്ടുണ്ട് എന്ന് റൂട്ട് മാപ്പ് വ്യക്തമാക്കുന്നു. ഓട്ടോറിക്ഷാ ഡ്രൈവറായ ഇയാള്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായും ജോലി ചെയ്യാറുണ്ട്. രോഗലക്ഷണം വന്ന ശേഷം പൂജപ്പുരയിലെ ഒരു വീട്ടില്‍ വച്ചു നടന്ന സീരിയല്‍ ഷൂട്ടിങിനും പോയിട്ടുണ്ട്.
KL-01 BJ 4836 എന്ന ഓട്ടോറിക്ഷയില്‍ യാത്ര ചെയ്തവര്‍ ആരോഗ്യവകുപ്പിനെ വിവരം അറിയിക്കണം. 30ന് കരമന തള്ളിയില്‍ വീട്ടില്‍ നടന്ന ഷൂട്ടിങിന് പോയ ഇയാള്‍ ഓട്ടോ ട്രിപ്പുമായി തുടര്‍ന്നുള്ള ദിവസങ്ങളില്‍ ആനയറ, വട്ടിയൂര്‍ക്കാവ്, തിരുമല, പൂജപ്പുര, കുളത്തറ,കരമന, പാല്‍കുളങ്ങറ, ചാക്ക,കൈതമുക്ക്, തൃക്കാണപുരം, പേരൂര്‍ക്കട,അമ്പലമുക്ക്, പാറ്റൂര്‍, വഞ്ചിയൂര്‍, സ്റ്റാച്യു, തമ്പാനൂര്‍, എന്നിവിടങ്ങില്‍ പോയി. പൂജപ്പുരയില്‍ പലവട്ടം ഇയാള്‍ പോയിട്ടുണ്ട്.
Keywords: Thiruvananthapuram, News, Kerala, COVID-19, Auto Driver, Covid 19: Route map of auto driver in Thiruvananthapuram

Powered by Info News For You

Comments
Post a Comment