കണ്ണൂര്‍ കായലോട് ബൈക്ക് അപകടത്തില്‍ സൈനികന്‍ ഉള്‍പ്പെടെ രണ്ടു പേര്‍ മരിച്ചു


കണ്ണൂര്‍: (https://ift.tt/3hygTPr) കണ്ണൂരില്‍ കുത്തുപറമ്പ് കായലോട് ബൈക്ക് അപകടത്തില്‍ സൈനികന്‍ ഉള്‍പ്പെടെ രണ്ടു യുവാക്കള്‍ ദാരുണമായി കൊല്ലപ്പെട്ടു. പെരളശേരി മൂന്നാം പാലം മാവിലായി സ്വദേശികളായ രണ്ടു യുവാക്കളാണ് മരിച്ചത്. സൈനികനായ വൈശാഖ് ( 25) അയല്‍വാസിയായ അഭിഷേക് ബാബു (21) എന്നിവരാണ് മരിച്ചത്.

 News, Kerala, Kannur, Death, Soldiers, Accident, bike, Dead Body, Police, Two died including a soldier in bike accident in Kannur


News, Kerala, Kannur, Death, Soldiers, Accident, bike, Dead Body, Police, Two died including a soldier in bike accident in Kannur

വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് അപകടം നടന്നത്. കായലോട് പറമ്പായി റോഡിന് സമീപം ബൈക്ക് മതിലില്‍ ഇടിച്ച നിലയിലായിരുന്നു. റോഡരികില്‍ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. മണിക്കൂറുകളോളം ആരും കാണാതെ റോഡരികില്‍ ചോര വാര്‍ന്നു കിടന്നുവെന്നാണ് വിവരം.

സൈന്യത്തില്‍ ജോലി ചെയ്തു വരികയായിരുന്ന വൈശാഖ് രണ്ടാഴ്ച മുന്‍പാണ് നാട്ടിലെത്തിയത്. ഇതിനു ശേഷം മാവിലായി സ്‌കൂള്‍ ചിറയ്ക്കടുത്തു തന്നെയുള്ള ഒരു വീട്ടില്‍ ക്വാറന്റിനിലായിരുന്നു. ഇവിടെ നിന്നും ഇയാള്‍ എന്തിനാണ് പുറത്തു പോയതെന്നാണ് വ്യക്തമല്ലെന്ന് കുത്തുപറമ്പ് പൊലീസ് പറഞ്ഞു. എകെജി നഴ്‌സിങ്ങ് കോളേജ് ജീവനക്കാരനായ എരഞ്ഞേരി സുരേശന്‍ - രജനി ദമ്പതികളുടെ മകനാണ് വൈശാഖ്. സൈന്യത്തില്‍ ജോലി ചെയ്യുന്ന മറ്റൊരു സഹോദരന്‍ കൂടിയുണ്ട്.

ബാബു - ബീന ദമ്പതികളുടെ മകനാണ് അഭിഷേക് ബാബു. ഏക സഹോദരി വീണ. കൂത്തുപറമ്പ് പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി.

Keywords: News, Kerala, Kannur, Death, Soldiers, Accident, bike, Dead Body, Police, Two died including a soldier in bike accident in Kannur


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?