സ്വത്ത് തര്‍ക്കം: ഭര്‍ത്താവിനെ വ്യാജമദ്യ കേസില്‍ കുടുക്കാന്‍ ശ്രമിച്ച ഭാര്യയും മകനും കുടുങ്ങി; ഗൂഢാലോചന പൊളിഞ്ഞത് എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ അവസരോചിതമായ ഇടപെടല്‍ മൂലം

വര്‍ക്കല: (www.kvartha.com 19.06.2020) സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നുള്ള വൈരാഗ്യത്തില്‍ ഭര്‍ത്താവിനെ വ്യാജമദ്യ കേസില്‍ കുടുക്കാന്‍ ശ്രമിച്ച ഭാര്യയും മകനും കുടുങ്ങി. വര്‍ക്കല എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മഹേഷിന്റെ അവസരോചിതമായ ഇടപെടല്‍ കാരണമാണ് ഇരുവരുടേയും ഗൂഢാലോചന പൊളിഞ്ഞത്.

അയിരൂര്‍ ചാവര്‍ക്കോട് മലവിള സജിന വീട്ടില്‍ വിജയന്റെ(72) പേരിലുള്ള സ്വത്തിന്റെ പേരില്‍ വര്‍ഷങ്ങളായി ഭാര്യയും മകനും തമ്മിലുള്ള തര്‍ക്കം നിലവിലുണ്ട്. വീട്ടില്‍ നിന്നു മാറിത്താമസിക്കുന്ന ഭാര്യ പ്രസന്നയും(70) മകന്‍ സജിനും(34) ഈ വൈരാഗ്യത്തിലാണു ഗൂഢാലോചന നടത്തിയതെന്ന് എക്‌സൈസ് പറയുന്നു.

Fake case against husband, News, Local-News, Liquor, Conspiracy, Photo, CCTV, Bail, Kerala

വിജയനെ കള്ളക്കേസില്‍ കുടുക്കാന്‍ അഞ്ച് ലിറ്റര്‍ വാറ്റുചാരായവും, നാലു ലിറ്റര്‍ വിദേശ മദ്യവും മിനറല്‍ വെള്ളവും കുപ്പികളിലാക്കി ആകെ ഒമ്പത് ലീറ്റര്‍ വ്യാജ മദ്യം വീടിനു പുറകിലെ തൊഴുത്തില്‍ ഒളിപ്പിച്ചു വച്ചാണ് മകന്‍ സജിന്‍ എക്‌സൈസിനെ വിളിച്ചു വിവരമറിയിച്ചത്. തുടര്‍ന്നു ഇന്‍സ്‌പെക്ടര്‍ മഹേഷിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം സ്ഥലത്തെത്തി മദ്യം പിടികൂടി വിജയനെ ചോദ്യം ചെയ്‌തെങ്കിലും തെളിവുകളുടെ അഭാവത്തില്‍ വിട്ടയച്ചു. എന്നാല്‍ മദ്യം ഇരിക്കുന്ന സ്ഥലത്തിന്റെ ഫോട്ടോ എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ മൊബൈലിലേക്ക് വിദേശത്തുള്ള ഒരാള്‍ അയച്ചുകൊടുത്തത് സംശയത്തിന് ഇടയാക്കി.

ഫോട്ടോ പരിശോധിച്ചതില്‍ നിന്നും ഇത് എടുക്കാന്‍ വീട്ടില്‍ നിന്ന് ഒരാള്‍ സഹായിച്ചെന്നു മനസ്സിലായതോടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. ഇതില്‍ 17നു പ്രസന്നയും സജിനും മദ്യം കണ്ടെടുത്ത സ്ഥലത്ത് നില്‍ക്കുന്നതായി കണ്ടു. ഇരുവര്‍ക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണു കേസ് എടുത്തിരിക്കുന്നത്. പ്രൊബേഷനറി ഓഫീസര്‍ ദേവലാല്‍, സിഇഒമാരായ പ്രിന്‍സ്, മഞ്ചുനാഥ്, മുഹമ്മദ് ഷെരീഫ്, ശ്രീജിത്ത് മിറാന്‍ഡ എന്നിവരുള്‍പ്പെട്ട സംഘമാണ് കേസ് അന്വേഷിച്ചത്.

Keywords: Fake case against husband, News, Local-News, Liquor, Conspiracy, Photo, CCTV, Bail, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?