പ്രിയതമനില്ലാത്ത സങ്കടം താങ്ങാന്‍ ആ കണ്‍മണി കൂട്ടാവട്ടെ; ആതിരയ്ക്കും നിതിനും കുഞ്ഞ് പിറന്നു; നിതിന്റെ വിയോഗത്തില്‍ കണ്ണീരണിഞ്ഞ് നാട്


കോഴിക്കോട്: (https://ift.tt/37dTOwt) ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബൈയില്‍ വച്ച് അകാലത്തില്‍ പൊലിഞ്ഞ നിതിന് പെണ്‍കുഞ്ഞ് പിറന്നു. നിതിന്റെ മരണ വാര്‍ത്ത ബന്ധുക്കള്‍ അറിഞ്ഞതിന് പിന്നാലെ ആതിരയെ കോഴിക്കോട് മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രണ്ട് ദിവസം മുന്‍പാണ് കണ്‍മണിയെ ഒരു നോക്ക് കാണാതെ കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ നിതിന്‍ യാത്രയായത്. സാമൂഹ്യപ്രവര്‍ത്തകന്‍ കൂടിയായ നിതിന്റെ മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിക്കും.

News, Death, Kozhikode, Pregnant Woman, New Born Child, Wife, Dubai, Hospital, Baby Girl for Athira and Late Nithin Chandran

അതേസമയം കഴിഞ്ഞ ദിവസം ദുബൈയില്‍ മരിച്ച നിതിന്‍ ചന്ദ്രന്റെ മരണത്തില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ് ജന്മനാടായ പേരാമ്പ്രയിലെ മുയിപ്പോത്ത്. കൊവിഡ് കാലത്ത് ഗര്‍ഭിണികളെ നാട്ടിലെത്തിക്കാന്‍ സുപ്രീംകോടതിയെ സമീപിച്ച ആതിരയുടെ ഭര്‍ത്താവാണ് നിതിന്‍. സാമൂഹ്യപ്രവര്‍ത്തകന്‍ കൂടിയായ നിതിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും.

ലോക്ക്ഡൗണില്‍ വിദേശത്ത് കുടുങ്ങിയ ഗര്‍ഭിണികളെ നാട്ടിലെത്തിക്കാന്‍ നടപടിവേണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായ ആദ്യ വിമാനത്തില്‍ നിതിന്റെ ഭാര്യ ആതിര ആദ്യം നാട്ടിലെത്തി. ആതിരയുടെ പ്രസവസമയം ആകുമ്പോഴേക്കും നാട്ടിലെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു നിതിന്‍. ഇതിനിടെയാണ് മരണം സംഭവിച്ചത്. വിദേശത്തും നാട്ടിലും ഓരോ പേലെ സാമൂഹികസേവന രംഗത്ത് സജീവമായിരുന്നു. നിതിന്റെ വിയോഗം ഉള്‍കൊള്ളാനാകാതെ ജന്‍മനാട് കേഴുന്നു.

Keywords: News, Death, Kozhikode, Pregnant Woman, New Born Child, Wife, Dubai, Hospital, Baby Girl for Athira and Late Nithin Chandran


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?