കുഞ്ഞനന്തനെ താരതമ്യം ചെയ്ത് മഹത്വവല്‍ക്കരിക്കേണ്ട: ടി പിയും ദ്രോഹിച്ചിട്ടുണ്ടെന്ന് ആര്‍ എസ് എസ്
ഭാമ നാവത്ത്
കണ്ണൂര്‍: (www.kvartha.com 17.06.2020) പി കെ കുഞ്ഞനന്തന്റെ മരണവും ടി പി ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വവും സമൂഹ മാധ്യമങ്ങളില്‍ സജീവ ചര്‍ച്ചയാകുന്നതിനിടെയില്‍ പരിവാര്‍ അനുകൂലിക്കിടയില്‍ നയം വ്യക്തമാക്കി ആര്‍ എസ് എസ് നേതൃത്വം. സംഘ് പരിവാര്‍ നേതൃത്വം നല്‍കുന്ന സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലാണ് ആര്‍ എസ് എസ് നേതാക്കള്‍ സംഘടനാ നിലപാട് തുറന്നു പറയുന്നത്. ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതിയായി ശിക്ഷിക്കപ്പെട്ട പി കെ കുഞ്ഞനന്തന്റെ ദേഹവിയോഗത്തില്‍ പരിഷ്‌കൃത സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയെന്ന രീതിയില്‍ ആര്‍ എസ് എസും അനുശോചിക്കുന്നു. എന്നാല്‍ പൊതു പ്രവര്‍ത്തന കാലയാളവില്‍ രാഷ്ട്രീയ എതിരാളികളോട് അസഹിഷ്ണുതയോടെ പെരുമാറിയിരുന്ന നേതാവാണ് കുഞ്ഞനന്തനെന്ന് വിസ്മരിക്കാനാവാത്ത കാര്യമാണ്.
പാനൂര്‍ മേഖലയിലെ സംഘ് പ്രസ്ഥാനനങ്ങളില്‍ വിശ്വസിക്കുന്നവരെ വേട്ടയാടിയ ഒരു പാര്‍ട്ടിയുടെ മുന്‍നിര നേതാവാണ് കുഞ്ഞനന്തന്‍. ഒരു കാലഘട്ടത്തില്‍ പാനൂരില്‍ സംഘ് പ്രവര്‍ത്തകരായിപ്പോയി എന്ന കുറ്റത്തിന് ഒരു പാട് പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. യുവമോര്‍ച്ച നേതാവ് കെ ടി ജയകൃഷ്ണനടക്കമുള്ളവര്‍ രാഷ്ട്രീയ എതിരാളികളാല്‍ നിര്‍ദാക്ഷിണ്യം കൊല്ലപ്പെട്ടവരാണ്. ടി പി വധക്കേസില്‍ മാത്രമാണ് കുഞ്ഞനന്തനെപ്പോലുള്ള നേതാക്കന്‍മാര്‍ ശിക്ഷിക്കപ്പെടുന്നത്. ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതിയാണെന്നിരിക്കെ ടി പിയുടെ വിധവ കെ കെ രമ പ്രതികരിച്ചത് സ്വാഭാവികമാണ്. എന്നാല്‍ ഇതിന്റെ ചുവടുപിടിച്ച് സംഘ് പരിവാര്‍ പ്രവര്‍ത്തകര്‍ സമൂഹ മാധ്യമങ്ങളില്‍ ടി പിക്ക് അനുകൂലമായി പ്രതികരിച്ചു കാണുന്നുണ്ട്.
51 വെട്ടുകളെ കുറിച്ച് വീണ്ടും ഓര്‍മിപ്പിക്കുന്നത് സിപിഎമ്മിന്റെ യഥാര്‍ത്ഥ ജനാധിപത്യവിരുദ്ധമുഖം തുറന്നു കാണിക്കും. എന്നാല്‍ ഒരു കാലത്ത് ഓര്‍ക്കാട്ടേരി, ഒഞ്ചിയം മേഖലയില്‍ സിപിഎമ്മിനായി സംഘ പ്രവര്‍ത്തകരെ വേട്ടയാടുകയും ജീവനെടുക്കുകയും ചെയ്തതില്‍ ചന്ദ്ര ശേഖരനും പങ്കുണ്ടെന്നത് ആരും വിസ്മരിക്കരുത്. പാര്‍ട്ടി യുമായി തെറ്റിയാല്‍ അവരെ ഉന്‍മൂലനം ചെയ്യുകയെന്നത് കമ്യുണിസ്റ്റ് പാര്‍ട്ടിയുടെ ശൈലിയാണ് ടി പിയുടെ കാര്യത്തില്‍ അതു മാത്രമാണ് സംഭവിച്ചത്. എന്നാല്‍ ബിജെപിയില്‍ നിന്നോ ആര്‍ എസ് എസില്‍ നിന്നോ ആര്‍ക്കു വേണമെങ്കിലും പുറത്ത് പോകാം. ഏതു പാര്‍ട്ടിയിലും ചേരാം എന്തും വിളിച്ചു പറയാം എന്നാല്‍ അവരെ ആരും ഒന്നും ചെയ്യാറില്ലെന്ന് ഓര്‍ക്കണമെന്നും സംഘ് പരിവാര്‍ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ വിവാദങ്ങളില്‍ നിലപാട് വ്യക്തമാക്കി കൊണ്ട് ആര്‍ എസ് എസ് നേതൃത്വം പറയുന്നു.
Keywords: Kannur, News, Kerala, Politics, RSS, P K Kunhanandan, T P Chandrasekharan, Martyrdom, Death, Death of P K Kunhanandan and martyrdom of T P Chandrasekharan
Powered by Info News For You

Comments
Post a Comment