രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ ആ വിവാഹം നടന്നു: മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെയും ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡണ്ട് മുഹമ്മദ് റിയാസിന്റെയും വിവാഹചടങ്ങ് ക്ലിഫ് ഹൗസില്‍ നടന്നത് ലളിതമായി

തിരുവനന്തപുരം: (www.kasargodvartha.com 15.06.2020) മുഖ്യമന്ത്രി പിണറായി വിജയന്റ മകള്‍ വീണയും ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡണ്ട് മുഹമ്മദ് റിയാസും വിവാഹിതരായി. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് 50തില്‍ താഴെ ആളുകള്‍ മാത്രം പങ്കെടുത്ത് ക്ലിഫ് ഹൗസിലായിരുന്നു ചടങ്ങ്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. ഉച്ചക്ക് ശേഷം നടക്കുന്ന വിരുന്നുസല്‍ക്കാരത്തിന് ശേഷം ഇരുവരും ക്ലിഫ് ഹൗസില്‍ നിന്നും കഴക്കൂട്ടത്തെ വസതിയിലേക്ക് മടങ്ങുമെന്നാണ് വിവരം.

ഐടി മേഖലയിലാണ് വീണ പ്രവര്‍ത്തിക്കുന്നത്. എസ്എഫ്‌ഐയിലൂടെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ പ്രവേശിച്ച മുഹമ്മദ് റിയാസ് ഡിവൈഎഫ്‌ഐ സംസ്ഥാന നേതൃപദവിക്ക് ശേഷമാണ് അഖിലേന്ത്യാ പ്രസിഡണ്ടാകുന്നത്. പി എം അബ്ദുള്‍ ഖാദര്‍-കെ എം അയിഷാബി ദമ്പതികളുടെ മകനാണ്.

Thiruvananthapuram, news, Kerala, Wedding, Top-Headlines, marriage, Pinarayi-Vijayan, Veena Vijayan and Muhammad Riyas wedding Today

Keywords: Thiruvananthapuram, news, Kerala, Wedding, Top-Headlines, marriage, Pinarayi-Vijayan, Veena Vijayan and Muhammad Riyas wedding Today


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?