ഓണ്‍ലൈന്‍ പഠനത്തിനായി അയല്‍വീട്ടിലെത്തിയ വിദ്യാര്‍ത്ഥിനിയെ പീഡനത്തിനിരയാക്കി; പ്രതി അറസ്റ്റില്‍

കല്ലമ്പലം: (www.kasargodvartha.com 19.06.2020) ഓണ്‍ലൈന്‍ പഠനത്തിനായി അയല്‍വീട്ടിലെത്തിയ വിദ്യാര്‍ത്ഥിനിയെ പീഡനത്തിനിരയാക്കിയ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. മണമ്പൂര്‍ നീറുവിള മാര്‍ക്കറ്റിനു സമീപത്തെ രാജന്‍ എന്ന ഉദയകുമാറിനെ (47) യാണ് കല്ലമ്പലം ഇന്‍സ്‌പെക്ടര്‍ ഫറോസ്, എസ് ഐ വി.നിജാം, രാധാകൃഷ്ണന്‍, ഷാഡോ ടീം അംഗങ്ങളായ ഷിജു, അനൂപ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.

ജൂണ്‍ ഒന്നു മുതലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പീഡനം തുടര്‍ന്നതോടെ കുട്ടി വീട്ടിലറിയിക്കുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ഇതോടെ പ്രതി ഒളിവില്‍ പോയി. അന്വേഷണത്തിലാണ് പോലീസ് പിടിയിലായത്. കോടതില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Keywords: Kerala, news, Top-Headlines, arrest, Crime, Police, case, Molestation case accused arrested
  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?