സൗദിയില്‍ നിന്നും ഗോ എയര്‍ ഉള്‍പ്പെടെ രണ്ട് വിമാനങ്ങള്‍ വ്യാഴാഴ്ച കണ്ണൂരില്‍ പറന്നിറങ്ങും


മട്ടന്നൂര്‍: (www.kvartha.com 10.06.2020) സൗദി അറേബ്യയിലെ ദമ്മാമില്‍ നിന്നും വ്യാഴാഴ്ച കണ്ണൂരിലേക്ക് രണ്ട് വിമാന സര്‍വീസുകള്‍ നടത്തും. വന്ദേ ഭാരത് മിഷന്‍ പദ്ധതിയുടെ ഭാഗമായുള്ള എയര്‍ ഇന്ത്യയുടെ ജംബോ ജെറ്റ് വിമാനവും കണ്ണൂര്‍ എക്സ്പാറ്റ് അസോസിയേഷന്‍ ചാര്‍ട്ട് ചെയത് ഗോ എയര്‍ വിമാനവുമാണ് സര്‍വീസ് നടത്തുക. രണ്ട് വിമാനങ്ങളിലുമായി അറുന്നൂറോളം യാത്രക്കാരാണ് വിമാനത്താവളത്തിലിറങ്ങുക. എയര്‍ ഇന്ത്യയുടെ നിരക്കിനേക്കാള്‍ കുറഞ്ഞ നിരക്കിലാണ് ചാര്‍ട്ടേഡ് വിമാനം സര്‍വീസ് നടത്തുന്നതെന്നത് യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരവാന്ന്.

കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ നിലച്ചതിന് ശേഷം ആദ്യമായാണ് ദമ്മാമില്‍ നിന്നും കണ്ണൂരിലേക്ക് സര്‍വീസ് നടത്തുന്നത്. വന്ദേഭാരത് മിഷന്‍ പദ്ധതിക്ക് കീഴില്‍ എയര്‍ ഇന്ത്യയുടെ എ ഐ 1390 നമ്പര്‍ ജംബോ വിമാനമാണ് സര്‍വീസ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. 400 ഓളം യാത്രക്കാരാണ് ഇതില്‍ യാത്ര ചെയ്യക. ഇന്ത്യന്‍ എംബസി വഴി രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി ടിക്കറ്റെടുത്തവരാണ് യാത്രക്കാര്‍. വളരെ ഉയര്‍ന്ന നിരക്കാണ് ഇവരില്‍ നിന്നും ഈടാക്കിയിരിക്കുന്നത്. എക്ണോമി ക്ലാസില്‍ 1733 റിയാലും ബിസിനസ് ക്ലാസില്‍ 2600 റിയാലുമാണ് നിരക്ക് ഈടാക്കിയത്. കണ്ണൂര്‍ എക്സപാറ്റ് അസോസിയേഷന്‍ ചാര്‍ട്ട് ചെയ്ത ആദ്യ വിമാനവും വ്യാഴാഴ്ച കണ്ണൂരിലേക്ക് പറക്കും.

Mattannur, News, Kerala, Flight, Airport, Two flights from Saudi will reach Kannur on Thursday

എയര്‍ ഇന്ത്യയേക്കാല്‍ കുറഞ്ഞ നിരക്കാണ് ചാര്‍ട്ടേഡ് വിമാനത്തിന് ഈടാക്കിയിട്ടുള്ളത്. ഇതേ സമയം വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി പ്രവാസികളുമായി കുവൈത്ത് എയര്‍വെയ്‌സ് വിമാനം ചൊവ്വാഴ്ച്ച കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. ഹൈദരാബാദ് വഴിയെത്തിയ ചാര്‍ട്ടേര്‍ഡ് വിമാനം ചൊവ്വാഴ്ച വൈകിട്ട് 7.05 മണിക്കാണ് കണ്ണൂരിലിറങ്ങിയത്. കെയു 1635 വൈഡ് ബോഡി വിമാനത്തില്‍ (330 എയര്‍ ബസ്)56 യാത്രക്കാരാണ് കണ്ണൂരിലേക്ക് ഉണ്ടായത്. ആദ്യമായാണ് വിദേശ കമ്പനിയുടെ വിമാനം കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്നത്. 330 പേരെ ഉള്‍ക്കൊള്ളാനാകുന്ന വിമാനമാണിത്.

ദോഹയില്‍ നിന്ന് 180 യാത്രക്കാരുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനവും ചൊവാഴ്ച രാത്രി ഒമ്പതോടെ കണ്ണൂരിലെത്തി. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ എയര്‍ ഇന്ത്യയുടെ ബോയിങ് 777 വിമാനങ്ങളും കണ്ണൂരിലെത്തും. ബുധനാഴ്ച ദമാമില്‍നിന്നും വ്യാഴാഴ്ച റിയാദില്‍ നിന്നും എയര്‍ ഇന്ത്യയുടെ വൈഡ് ബോഡി വിമാനങ്ങളെത്തുന്നുണ്ട്. വന്ദേ ഭാരത് മൂന്നാംഘട്ടത്തില്‍ ദുബൈ, മസ്‌കറ്റ്, ദോഹ എന്നിവിടങ്ങളില്‍നിന്ന് പ്രവാസികളുമായിവിമാനങ്ങള്‍ കണ്ണൂരിലിറങ്ങും.

Keywords: Mattannur, News, Kerala, Flight, Airport, Two flights from Saudi will reach Kannur on Thursday


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?