മകളെ ആശുപത്രിയിലെത്തിക്കാന്‍ പോകുംവഴിയുണ്ടായ കാറപകടത്തില്‍ പിതാവിന് ദാരുണാന്ത്യം; മകളും മരിച്ചു

കണ്ണൂര്‍: (www.kvartha.com 03.06.2020) നാല് മാസം മാത്രം പ്രായമുള്ള മകളെ ആശുപത്രിയിലെത്തിക്കാന്‍ പോകുംവഴിയുണ്ടായ കാറപകടത്തില്‍ പിതാവ് മരിച്ചു. കാര്‍ഡ്രൈവറും പ്രവാസിയുമായ മാട്ടൂല്‍ സൗത്ത് മൊഹ്യൂദീന്‍ പള്ളിക്കു സമീപമുള്ള മുക്കോലക്കകത്ത് മുഹമ്മദ് ബിലാല്‍(30) ആണ് മരിച്ചത്. ആശുപത്രിയിലെത്തിക്കാന്‍ പോകുംവഴിയാണ് കാര്‍ തെങ്ങിലിടിച്ചു ബിലാല്‍ അപകടത്തില്‍പ്പെട്ടത്.

എന്നാല്‍ ആശുപത്രിയില്‍ എത്തിക്കാന്‍ പിതാവ് എത്തും മുമ്പേ മകളും ലോകത്തോടു വിടപറഞ്ഞു. മാസം തികയാതെ ജനിച്ച ഷെസ ഫാത്തിമ മൂന്ന് മാസത്തിലേറെയായി ആശുപത്രിയിലായിരുന്നു. ബിലാലിന്റെ ഭാര്യ ഷംഷീറയുടെ മാട്ടൂല്‍ ബീച്ച് റോഡിലെ വീട്ടിലേക്ക് അമ്മയും കുഞ്ഞും കുറച്ചു ദിവസം മുമ്പായിരുന്നു എത്തിയത്.

Kannur, News, Kerala, hospital, Accident, Daughter, Father, Car, Death, Accidental Death, father and 4 month old baby died in accident

ചൊവ്വാഴ്ച രാവിലെ കുഞ്ഞിന് അനക്കമില്ലാത്തതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിക്കാന്‍ ബിലാലിനെ വിളിക്കുകയായിരുന്നു. തുടര്‍ന്ന് കുഞ്ഞിനെ ആശുപത്രിയിലെത്തിക്കാന്‍ പോകുംവഴിയാണ് അപകടമുണ്ടായത്. ആശുപത്രിയിലെത്തിച്ചെങ്കിലും ചൊവ്വാഴ്ച ഉച്ചയോടെ ബിലാല്‍ മരിച്ചു. മകള്‍ ഷെസ ഫാത്തിമയുടെ മരണം സ്ഥിരീകരിച്ചത് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ്. ഇരുവരെയും മാട്ടൂല്‍ സൗത്ത് മൊഹ്യുദീന്‍ പള്ളിയില്‍ ഖബറടക്കി.

Keywords: Kannur, News, Kerala, hospital, Accident, Daughter, Father, Car, Death, Accidental Death, Father and 4 month old baby died in accident


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?