എത്രമേല്‍ പരിസ്ഥിതി സൗഹൃദമീ വളപ്പുകള്‍; മാവുള്ളതില്‍ നിന്ന് ഒറ്റപ്പിലാക്കൂലിലൂടെ വാഴവെച്ച പറമ്പിലേക്ക്...

സൂപ്പി വാണിമേല്‍

വാണിമേല്‍: (https://ift.tt/2MsCn1T) കേരത്തിൽ നിന്നുൽഭവിച്ച കോഴിക്കോട് ജില്ലയുടെ വടക്കതിര്‍ത്തിയായ വാണിമേല്‍ ഗ്രാമത്തിലെ പറമ്പുകളുടെ പേരുകള്‍ പരിസ്ഥിതി സൗഹൃദ വിസ്മയം. സസ്യ, വൃക്ഷ നാമങ്ങളില്‍ പച്ചപിടിച്ചു നില്‍ക്കുകയാണ് വളപ്പുകള്‍. വാഴകള്‍ വെക്കാത്ത പറമ്പുകള്‍ വിരളം. എന്നാല്‍ വാണിമേല്‍ ദേശത്തിന്റെ സിരാകേന്ദ്രമായ വയലില്‍ പീടികയില്‍ അത് ഒരു വളപ്പിന്റെ നാമം. വാഴവെച്ച പറമ്പത്ത് മൊയ്തീന്‍ ഹാജിയുടെ മക്കളാണ് കോഴിക്കോട് വിജിലന്‍സ് അസി. കമ്മീഷണര്‍ അബ്ദുല്‍ വഹാബും ഗവ.ഹൈസ്‌കൂള്‍ അധ്യാപകന്‍ ഖാലിദും.

തയ്യുള്ളതില്‍ നിന്നിറങ്ങി നടക്കുമ്പോള്‍ ഒറ്റത്തയ്യുള്ളതിലും കടന്ന് തൈവെച്ച പറമ്പിലെത്തും.തെങ്ങുള്ളതിലും ഒറ്റത്തെങ്ങുള്ളതിലും പിന്നിടുന്ന നാട്ടുപാതകളിലൂടെ തെങ്ങലക്കണ്ടിയില്‍ ചെന്നുകയറാം.അവിടെയാണ് തൂണേരി ബ്ലോക്ക് പഞ്ചായത്ത് അംഗം തെങ്ങലക്കണ്ടി അബ്ദുല്ലയുടെ പിതാവ് വാണിമേലിനെ ഒരുകാലം പുറംലോകവുമായി ബന്ധിപ്പിച്ച മയ്യഴിപ്പുഴയുടെ കടത്തുകാരന്‍ മമ്മുവിന്റെ തറവാട്. മാധ്യമപ്രവര്‍ത്തകനും വാണിമേല്‍ ക്രസന്റ് ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്ററുമായിരുന്ന എം.എ.വാണിമേലിനെത്തേടി മാമ്പ്രോല്‍ എത്തുമ്പോഴേക്കും മാമ്പിലാക്കൂലും മാവുള്ള പറമ്പും  കഴിഞ്ഞുപോവുന്നതിനിടെ മാക്കൂല്‍ മായിന്‍ കുട്ടിയെയേയും പോസ്റ്റ്മാസ്റ്ററായിരുന്ന മാങ്കാവില്‍ കുമാരന്‍ മാഷുടെ സന്തതി പരമ്പരകളേയും കണ്ടുമുട്ടും.യക്ഷിക്കഥകളുടെ പൂമണം പരത്തിയ കൂറ്റന്‍ പാലമരത്തിന്റെ തിരുശേഷിപ്പാണ് പാലക്കൂല്‍.
പിലാവുള്ളതില്‍,ഒറ്റപ്പിലാവുള്ളതില്‍,ഒറ്റപ്പിലാക്കൂല്‍ തുടങ്ങിയവ പ്ലാവ് സ്പര്‍ശ നാമ വളപ്പുകള്‍.ജമാഅത്തെ ഇസ് ലാമി അനുഭാവിയായ  കൊമ്മ്യോട്ടേക്ക് താമസം മാറ്റിയ ഇബ്രാഹീമിന്റെയും കാന്തപുരം സുന്നി നേതാവായ മൊയ്തുവിന്റേയും പേരിനൊപ്പമുള്ള ഒ.പികള്‍ ഒറ്റ പിലാവില്‍ വിരിഞ്ഞതാണ്.

പുളിയുള്ള പറമ്പത്താണ്  വാണിമേല്‍ വെള്ളിയോട് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ അദ്ധ്യാപകന്‍ ഹമീദ് പിറന്നത്.
കൈതോലപ്പായകള്‍ ഗൃഹാതുര ഓര്‍മ്മകളുണര്‍ത്തുന്ന വാണിമേലിന് അക്ഷരങ്ങളുടെ കൈതപ്പൂ മണം പരത്തിയ കൈതക്കല്‍ അമ്മദ് മാസ്റ്ററുടെ മക്കളാണ് പ്രമുഖ മാധ്യമപ്രവര്‍ത്തകരായ മൊയ്തു വാണിമേലും കെ.പി.റഷീദും.

സമൂലം ഒരു വളപ്പില്‍ നട്ട തോട്ടത്തില്‍ നിന്നാണ് നോവലിസ്റ്റും അവാര്‍ഡ് ജേതാവായ അദ്ധ്യാപകനുമായിരുന്ന ടി.വി.കെ,ലേബര്‍ കമ്മീഷണര്‍ അബ്ദുറഹ്മാന്‍, ഏജീസ് ഓഫീസ് ഓഡിറ്റര്‍ മൂസ്സ തുടങ്ങിയവര്‍ മുളച്ച് പടര്‍ന്നത്. ഈന്ത് മര ജന്യ പേരുകളേക്കാള്‍ മുഖ്യമാണ് ഈ ഗ്രാമത്തിന് ഈന്തുമ്പട്ട.ആയിരങ്ങള്‍ പിരിയുന്നതായാലും ദശലക്ഷങ്ങള്‍ മറിയുന്നതായാലും വിഖ്യാതമായ പണപ്പയറ്റിന് അടയാളമായി രണ്ട് ഈന്തുംപട്ടയെങ്കിലും കുത്തും.

Keywords: Kerala, News, Trending, Soopy Vanimel, To the agriculture field


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?