ഞങ്ങള്‍ക്കെന്ത് ലെംബോര്‍ഗിനി; വണ്ടിയുടെ ശബ്ദം കൂടിപ്പോയെന്ന് പറഞ്ഞ് ലെംബോര്‍ഗിനി ഓടിച്ചയാളെ നാട്ടുകാര്‍ മര്‍ദ്ദിച്ചു

ബെംഗളുരു: (www.kvartha.com 19.06.2020) വണ്ടിയുടെ ശബ്ദം കൂടിപ്പോയെന്ന് പറഞ്ഞ് ലെംബോര്‍ഗിനി ഓടിച്ചയാളെ നാട്ടുകാര്‍ മര്‍ദ്ദിച്ചു. ബെംഗളൂരുവിലെ ആര്‍ടി നഗറിലാണ് സംഭവം. വളരെ ഉയര്‍ന്ന ശബ്ദവും അമിതവേഗതയും ആരോപിച്ചാണ് ഇയാളെ ഒരു കൂട്ടം നാട്ടുകാര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്. വാഹന ഉടമയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.


കൂട്ടുകാരനെയും കൂട്ടി അശ്രദ്ധമായി വണ്ടിയോടിക്കുന്നത് കണ്ട് ആദ്യം വാഹനം തടയാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ഇവരെ വെട്ടിച്ച് കടന്നു കളയാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് മര്‍ദ്ദിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ സംഭവത്തില്‍ ആരും പരാതി നല്‍കാന്‍ തയ്യാറായിട്ടില്ലെന്നാണ് ബെംഗളുരു പോലീസ് കമ്മീഷണര്‍ ഭാസ്‌കര്‍ റാവു പറയുന്നത്.


Keywords: National, News, Car, Vehicles, Overspeed, People, Attack, Beat, Police, Bangalore, Lamborghini, Luxury, Sound, Lamborghini driver beaten up by public over rush and noisy driving.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?