ശ്രീശാന്ത് മടങ്ങിയെത്തുന്നു, രഞ്ജി ട്രോഫിയില്‍ കേരളത്തിനു വേണ്ടി കളിക്കും
കൊച്ചി: (www.kvartha.com 18/06/2020) ഐ പി എല്‍ വാതുവെപ്പിനെ തുടര്‍ന്ന് വിലക്ക് നേരിട്ട മുന്‍ ഇന്ത്യന്‍ താരം ശ്രീശാന്ത് വീണ്ടും ക്രിക്കറ്റിലേയ്ക്ക് മടങ്ങിയെത്തൂന്നു. ശ്രീശാന്ത് ഈ വര്‍ഷം കേരള ടീമില്‍ കളിയ്ക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കി. 2013ലെ ഐപിഎല്‍ സീസണില്‍ വാതുവയ്പ് സംഘങ്ങളുമായി ചേര്‍ന്ന് ഒത്തുകളിച്ചുവെന്നാരോപിച്ച് രാജസ്ഥാന്‍ റോയല്‍സ് താരമായ ശ്രീശാന്തിന് ബിസിസിഐ ആജീവനാന്ത വിലക്കാണ് ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍, പിന്നീട് സുപ്രീം കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് ബിസിസിഐ ഓംബുഡ്‌സ്മാന്‍ വിലക്ക് ഏഴു വര്‍ഷമായി കുറയ്ക്കുകയായിരുന്നു.
ഇന്ത്യന്‍ ടീമില്‍ തിരികെ എത്താന്‍ കഴിയുമെന്നാണ് താരത്തിന്റെ പ്രതീക്ഷ. കേരള ടീമില്‍ മികച്ച പ്രകടനം നടത്താന്‍ സാധിച്ചാല്‍ ഇന്ത്യന്‍ ടീമിലേക്കും വഴിതുറക്കും. താന്‍ ക്രിക്കറ്റില്‍ വീണ്ടും സജീവമാകുമെന്നും ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താന്‍ പരമാവധി പരിശ്രമിക്കുമെന്നും ശ്രീശാന്ത് നേരത്തെ പറഞ്ഞിരുന്നു. തന്നെ രഞ്ജി ടീമിലേക്ക് പരിഗണിച്ചതിന് കേരള ക്രിക്കറ്റ് അസോസിയേഷന് ശ്രീശാന്ത് തന്റെ നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്.
കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ രഞ്ജി ട്രോഫി മത്സരങ്ങള്‍ എന്ന് നടക്കുമെന്നതില്‍ വ്യക്തതയില്ല. എങ്കില്‍പ്പോലും ടീമിനെ നേരത്തെ തന്നെ പ്രഖ്യാപിച്ച് പരിശീലനത്തിലേക്ക് കടക്കാനാണ് കെസിഎയുടെ തീരുമാനം. സെപ്റ്റംബറില്‍ വിലക്ക് തീരുന്നതോടെ ശ്രീശാന്തിനെയും ക്യാമ്പിലേക്ക് വിളിക്കും. സന്ദീപ് വാര്യര്‍ തമിഴ്‌നാട്ടിലേക്ക് പോയ സാഹചര്യത്തില്‍ കേരളത്തിന്റെ ബൗളിംഗ് യൂണിറ്റിനെ ശ്രീശാന്താകും നയിക്കുക.

Keywords: Kerala, India, News, Cricket, IPL, Kochi, Ranji Trophy, Sreesanth may play for Kerala in Ranji Trophy after ban ends
Powered by Info News For You

Comments
Post a Comment