ഭരണഘടനാ ഭേദഗതിയിലൂടെ രാജ്യത്തിന്റെ പേര് 'ഹിന്ദുസ്ഥാന്‍' ആകുമൊ? ഡെല്‍ഹി സ്വദേശി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണനയില്‍
ന്യൂഡെല്‍ഹി: (https://ift.tt/2XQgm2e) രാജ്യത്തിന്റെ പേര് 'ഇന്ത്യ' മാറ്റി 'ഭാരതം' എന്നാക്കി മാറ്റണം എന്ന ആവശ്യവുമായി സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഡെല്‍ഹി സ്വദേശിയാണ് രാജ്യത്തിന്റെ പേര് മാറ്റി 'ഭാരതം' എന്നോ 'ഹിന്ദുസ്ഥാന്‍'എന്നോ ആക്കി മാറ്റണമെന്നവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഭരണഘടനാ ഭേദഗതിയിലൂടെ ഇന്ത്യയുടെ പേര് മാറ്റണമെന്നാണ് ആവശ്യം.
ഇന്ത്യ എന്ന പേര് കൊളോണിയല്‍ കാലത്തെ അനുസ്മരിപ്പിക്കുന്നതാണെന്നും നമ്മുടെ ദേശീയത പ്രതിഫലിപ്പിക്കുന്ന പേരാണ് രാജ്യത്തിനു വേണ്ടതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. 'നമ്മുടെ രാജ്യത്തിന്റെ ദേശീയതയുടെ അഭിമാനം വര്‍ദ്ധിപ്പിക്കാന്‍' ഭരണഘടന ഭേദഗതി ചെയ്ത് ഇന്ത്യയുടെ പേര് മാറ്റണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. 'ഇന്ത്യ' എന്ന് രാജ്യത്തിന്റെ പേര് പരാമര്‍ശിക്കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ ഒന്നില്‍ ഭേദഗതി വരുത്തണമെന്നും ഹര്‍ജിയിലൂടെ ആവശ്യപ്പെടുന്നു
ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 1 ഭേദഗതി വരുത്തണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. 'ഇന്ത്യ, അതായത് ഭാരതം സംസ്ഥാനങ്ങളുടെ കൂട്ടമായിരിക്കും' എന്നതാണ് ആര്‍ട്ടിക്കിള്‍ 1. ഇത് 'ഭാരതം/ഹിന്ദുസ്ഥാന്‍ എന്നത് സംസ്ഥാനങ്ങളുടെ കൂട്ടമായിരിക്കും' എന്ന് മാറ്റണമെന്നാണ് ഹര്‍ജി.
Keywords: News, National, India, New Delhi, Supreme Court of India, Judiciary, Article, Name, 'Country Name' should be changed 'India' to 'bharatham'; The petition is in the Supreme Court Todayഇന്ത്യ എന്ന പേര് കൊളോണിയല്‍ കാലത്തെ അനുസ്മരിപ്പിക്കുന്നതാണെന്നും നമ്മുടെ ദേശീയത പ്രതിഫലിപ്പിക്കുന്ന പേരാണ് രാജ്യത്തിനു വേണ്ടതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. 'നമ്മുടെ രാജ്യത്തിന്റെ ദേശീയതയുടെ അഭിമാനം വര്‍ദ്ധിപ്പിക്കാന്‍' ഭരണഘടന ഭേദഗതി ചെയ്ത് ഇന്ത്യയുടെ പേര് മാറ്റണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. 'ഇന്ത്യ' എന്ന് രാജ്യത്തിന്റെ പേര് പരാമര്‍ശിക്കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ ഒന്നില്‍ ഭേദഗതി വരുത്തണമെന്നും ഹര്‍ജിയിലൂടെ ആവശ്യപ്പെടുന്നു
ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 1 ഭേദഗതി വരുത്തണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. 'ഇന്ത്യ, അതായത് ഭാരതം സംസ്ഥാനങ്ങളുടെ കൂട്ടമായിരിക്കും' എന്നതാണ് ആര്‍ട്ടിക്കിള്‍ 1. ഇത് 'ഭാരതം/ഹിന്ദുസ്ഥാന്‍ എന്നത് സംസ്ഥാനങ്ങളുടെ കൂട്ടമായിരിക്കും' എന്ന് മാറ്റണമെന്നാണ് ഹര്‍ജി.
Powered by Info News For You

Comments
Post a Comment