രാജ്യത്ത് തുടര്‍ച്ചയായ ഇരുപതാം ദിവസവും ഇന്ധന വിലയില്‍ വര്‍ധന


കൊച്ചി: (www.kvartha.com 26.06.2020) രാജ്യത്ത് തുടര്‍ച്ചയായ ഇരുപതാം ദിവസവും ഇന്ധന വിലയില്‍ വര്‍ധന. പെട്രോളിന് 21 പൈസയും ഡീസലിന് 17 പൈസയുമാണ് കൂട്ടിയത്. കൊച്ചിയില്‍ ഡീസല്‍ ലിറ്ററിന് 75. 92 രൂപയാണ് വില. ഒരു ലിറ്റര്‍ പെട്രോളിന് 80.29 രൂപയുമാണ് വില കൊച്ചിയില്‍ ഈടാക്കുന്നത്. 20 ദിവസത്തിനിടെ ഡീസലിന് 10 രൂപ 21 പൈസയും പെട്രോളിന് 8 രൂപ 93 പൈസയും കൂട്ടി.

ജൂണ്‍ ഏഴ് മുതലാണ് ഇന്ധന വില ഉയരാന്‍ തുടങ്ങിയത്. രാജ്യത്തെ ഇന്ധന വില ഇപ്പോള്‍ 19 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. കേന്ദ്ര സര്‍ക്കാരും ചില സംസ്ഥാന സര്‍ക്കാരുകളും നികുതി നിരക്കില്‍ വരുത്തിയ വര്‍ധനവും രാജ്യത്തെ പെട്രോളിയം കമ്പനികള്‍ നഷ്ടം നികത്തല്‍ എന്ന പേരില്‍ ഉയര്‍ത്തുന്ന വില്‍പ്പന വിലയുമാണ് രാജ്യത്തെ ഇന്ധന വില ഉയരാനുളള പ്രധാന കാരണങ്ങള്‍.

Kochi, News, Kerala, Price, Petrol, Petrol Price, Diesel, Business, Hike, Central Government, Petrol, diesel prices hiked for 20th straight day

Keywords: Kochi, News, Kerala, Price, Petrol, Petrol Price, Diesel, Business, Hike, Central Government, Petrol, diesel prices hiked for 20th straight day 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?