അന്താരാഷ്ട്ര യോഗാദിനം: യോഗ ആരോഗ്യത്തിന്, യോഗ വീട്ടിലിരുന്ന് എന്നതാണ് ഇത്തവണത്തെ സന്ദേശം, പ്രാധാന്യം വ്യക്തമാക്കി പ്രധാനമന്ത്രി
ന്യൂഡെല്‍ഹി: (www.kvartha.com 21.06.2020) കൊവിഡ് 19ന്റെ പശ്ചാത്തലത്തിലാണ് ഇത്തവണത്തെ അന്താരാഷ്ട്ര യോഗാദിനം. യോഗ ആരോഗ്യത്തിന്, യോഗ വീട്ടിലിരുന്ന് എന്നതാണ് സന്ദേശം. യോഗ ദിനം ഐക്യത്തിന്റെതാണെന്നും കോവിഡ് കാലത്ത് യോഗ ശീലമാക്കണമെന്നും വീടിനകത്ത് യോഗ ശീലിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കോവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തില്‍ യോഗയ്ക്ക് നിര്‍ണായക പങ്കുണ്ട്.
യോഗ മനസിന് ശക്തി നല്‍കും. യോഗ ലോകത്തെ ഒന്നിപ്പിക്കുമെന്നും യോഗദിന സന്ദേശത്തില്‍ പ്രധാനമന്ത്രി വ്യക്തമാക്കി. കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ പൊതു സംഗമങ്ങള്‍ വിലക്കിയിട്ടുള്ളതിനാല്‍ ഇത്തവണ വീട്ടില്‍ ഇരുന്നുള്ള യോഗാ ദിനാചരണത്തിന് സര്‍ക്കാര്‍ നേരത്തെ തന്നെ ആഹ്വാനം ചെയ്തിരുന്നു.
Keywords: News, New Delhi, National, PM, Prime Minister, Narendra Modi, Yoga, Health, PM Modi to Address Nation as International Yoga Day

Powered by Info News For You

Comments
Post a Comment