പതിനേഴുകാരിയെ വിവാഹ വാഗ്ദാനം നല്‍കി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍;കെണിയില്‍ വീഴ്ത്തിയത് സമൂഹ മാധ്യമങ്ങളിലൂടെ
മൂവാറ്റുപുഴ: (www.kvartha.com 24.6.2020) പതിനേഴുകാരിയെ വിവാഹവാഗ്ദാനം നല്‍കി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍. തൊടുപുഴ സ്വദേശി അഖില്‍ ശിവന്‍ (23), ഭാര്യ പ്രസീത കുട്ടന്‍ (36) എന്നിവരാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയെ സമൂഹ മാധ്യമങ്ങളിലൂടെയാണ് ദമ്പതികള്‍ കെണിയില്‍ വീഴ്ത്തിയത്. അഖിലിനു വിവിധ പേരുകളില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാജ അക്കൗണ്ടുകളുണ്ടെന്നും ഇയാളുടെ കെണിയില്‍ ഒട്ടേറെ പെണ്‍കുട്ടികള്‍ വീണിട്ടുണ്ടെന്നും അന്വേഷണത്തില്‍നിന്നും കണ്ടെത്താന്‍ കഴിഞ്ഞതായി പൊലീസ് പറഞ്ഞു.
മൂവാറ്റുപുഴ സ്വദേശിനിയായ പെണ്‍കുട്ടിയും ഫെയ്‌സ്ബുക് വഴിയാണ് അഖില്‍ ശിവനെ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വിവാഹത്തിനു സമ്മതിക്കാതിരുന്നതിനെ തുടര്‍ന്ന് രണ്ടു മാസം മുന്‍പു അഖില്‍ പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് രക്ഷിതാക്കള്‍ ഇതുസംബന്ധിച്ച് പരാതി നല്‍കി.
Keywords: Couple arrested for immoral activities, Local-News, News, Molestation, Police, Arrested, Girl, Marriage, Parents, Complaint, Kerala.

തുടര്‍ന്ന് പൊലീസ് കണ്ടെത്തി തിരിച്ചു കൊണ്ടുവരികയും അഖിലിനെതിരെ പോക്‌സോ നിയമ പ്രകാരം കേസെടുക്കുകയും ചെയ്തു. ഇതിനിടയില്‍ അഖില്‍ പാലക്കാട് സ്വദേശിനിയായ പ്രസീതയുമായി പ്രണയത്തിലാകുകയും വിവാഹിതരാവുകയും ചെയ്തു. പ്രസീത നേരത്തെ വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ്.
അഖിലും പ്രസീതയും ചേര്‍ന്ന് പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് ബൈക്കില്‍ തട്ടിക്കൊണ്ടു പോകുകയായിരുന്നു. ഒളിവില്‍ കഴിഞ്ഞ ശേഷം പെണ്‍കുട്ടിക്ക് 18 വയസ്സു പൂര്‍ത്തിയാകുമ്പോള്‍ അഖിലുമായുള്ള വിവാഹം നടത്താനായിരുന്നു പദ്ധതി. വയനാട്ടിലെ വീട്ടില്‍ നിന്നു രക്ഷപ്പെട്ട പെണ്‍കുട്ടിയെ പെരുമ്പാവൂരില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു.

പെണ്‍കുട്ടിയെ പിന്തുടര്‍ന്നു വന്ന അഖിലിനെയും പ്രസീതയെയും ഡിവൈഎസ്പി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മൂവാറ്റുപുഴയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. രണ്ടു പേരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Keywords: Couple arrested for immoral activities, Local-News, News, Molestation, Police, Arrested, Girl, Marriage, Parents, Complaint, Kerala.
Powered by Info News For You

Comments
Post a Comment