എക്‌സൈസ് ഡ്രൈവറുടെ കോവിഡ് മരണം: കണ്ണൂര്‍ വിമാനത്താവള നഗരം ഭാഗികമായി അടച്ചു
കണ്ണൂര്‍: (www.kvartha.com 20.06.2020) കണ്ണൂര്‍ വിമാനത്താവള നഗരമായ മട്ടന്നൂരില്‍ കര്‍ശന ലോക് ഡൗണ്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തി. മട്ടന്നൂര്‍ എക്‌സൈസ് ഓഫീസിലെ ഡ്രൈവര്‍ കോവിഡ് ബാധിച്ചു മരിച്ചതിനെത്തുടര്‍ന്നാണ് മട്ടന്നൂരില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത്. ശനിയാഴ്ച മുതല്‍ 30 വരെയാണ് നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തിയത്. പച്ചക്കറി, പഴം, പലചരക്ക്, മത്സ്യം, ബേക്കറി എന്നിവ ഒഴികെയുള്ള വ്യാപാരസ്ഥാപനങ്ങള്‍ക്കാണ് നിയന്ത്രണം.
അവശ്യസാധനങ്ങളുടെ കടകള്‍ രാവിലെ എട്ടുമുതല്‍ അഞ്ചുവരെ മാത്രമേ പ്രവര്‍ത്തിക്കാവൂ. ഹോട്ടലുകള്‍ക്ക് രാവിലെ എട്ടുമുതല്‍ വൈകുന്നേരം ഏഴുവരെ പാഴ്‌സല്‍ സര്‍വീസ് മാത്രമായി പ്രവര്‍ത്തിക്കാം. വെള്ളിയാഴ്ച നടന്ന നഗരസഭ സുരക്ഷാസമിതി യോഗമാണ് നിയന്ത്രണങ്ങള്‍ സംബന്ധിച്ച തീരുമാനമെടുത്തത്. വളം, ഇലക്ട്രോണിക്‌സ് കടകള്‍ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലും മൊബൈല്‍ ഷോപ്പ്, ബുക്ക് സ്റ്റാള്‍ കടകള്‍ക്ക് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും പ്രവര്‍ത്തിക്കാം.
നഗരസഭാപരിധിയില്‍ കൂട്ടംചേര്‍ന്നുള്ള കളികള്‍ നിരോധിച്ചതായി ചെയര്‍പേഴ്‌സണ്‍ അനിത വേണു പറഞ്ഞു. വിമാനത്താവള റോഡില്‍ അനധികൃത പാര്‍ക്കിംഗ് നിരോധിച്ചു. ഓട്ടോറിക്ഷകള്‍ നമ്പര്‍ ഇരട്ടയക്കത്തില്‍ അവസാനിക്കുന്നവ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലും ഒറ്റയക്കത്തില്‍ അവസാനിക്കുന്നവ ശനി, ചൊവ്വ, വ്യാഴം ദിവസങ്ങളിലും ഓടണമെന്നും നഗരസഭാധികൃതര്‍ അറിയിച്ചു.
Keywords: Kannur, News, Kerala, COVID-19, Trending, Lockdown, Airport, Excise driver died of covid 19: Restrictions tightened in Kannur

Powered by Info News For You

Comments
Post a Comment