നാലുനില കെട്ടിടത്തിന്റെ മുകളില്‍നിന്ന് കുട്ടികളെ താഴേക്ക് എറിഞ്ഞു; രണ്ട് വയസുകാരന്‍ കൊല്ലപ്പെട്ടു, ആറ് വയസ്സുകാരന്റെ നില ഗുരുതരം, മധ്യവയസ്‌കന്‍ പിടിയില്‍


കൊല്‍ക്കത്ത: (https://ift.tt/2UM3QQq) നാലുനില കെട്ടിടത്തിന്റെ മുകളില്‍നിന്ന് കുട്ടികളെ താഴേക്ക് എറിഞ്ഞു. രണ്ട് വയസുകാരന്‍ കൊല്ലപ്പെടുകയും കെട്ടിടത്തിന് താഴെ പരിക്കേറ്റനിലയില്‍ കണ്ടെത്തിയ ആറ് വയസ്സുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. സംഭവത്തില്‍ 55 വയസ്സുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു.

News, National, India, Kolkata, Crime, Children, Death, hospital, Accused, Arrest, Police, Man throws children from roof of four storey building in kolkata, two year old boy dies

കൊല്‍ക്കത്തയിലെ ബുരബസാറിലായിരുന്നു ദാരുണമായ സംഭവം. രണ്ട് കുട്ടികളെയും കെട്ടിടത്തില്‍നിന്ന് വീണനിലയിലാണ് കണ്ടെത്തിയത്. ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ട് വയസ്സുകാരന്‍ മരിച്ചിരുന്നു. നാലുനില കെട്ടിടത്തിന്റെ മുകളില്‍നിന്ന് കുട്ടികളെ താഴേക്ക് എറിഞ്ഞതാണെന്ന ബന്ധുക്കളുടെയും നാട്ടുകാരുടെയും പരാതിയിലാണ് മധ്യവയസ്‌കനെ പൊലീസ് അറസ്റ്റ് ചെയ്തത്.

മരിച്ച കുട്ടിയുടെ അച്ഛനും അറസ്റ്റിലായ പ്രതിയും തമ്മില്‍ നേരത്തെ ചില തര്‍ക്കങ്ങളുണ്ടായിരുന്നതായി പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതാണോ കൃത്യത്തിലേക്ക് നയിച്ചതെന്ന കാര്യം പോലീസ് പരിശോധിച്ചുവരികയാണ്. അതേസമയം, മരിച്ച കുട്ടിയും പരിക്കേറ്റ കുട്ടിയും തമ്മിലുള്ള ബന്ധം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

അറസ്റ്റ് ചെയ്തയാളെ ചോദ്യം ചെയ്തുവരികയാണെന്നും പ്രതിക്കെതിെര ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും ജോയിന്റ് പോലീസ് കമ്മീഷണര്‍ മുരളീധര്‍ ശര്‍മ്മ പറഞ്ഞു.
 
Keywords: News, National, India, Kolkata, Crime, Children, Death, hospital, Accused, Arrest, Police, Man throws children from roof of four storey building in kolkata, two year old boy dies


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?