നിര്‍മാണത്തിനിടെ കിണര്‍ ഇടിഞ്ഞ് വീണ് നാല് പേര്‍ മണ്ണിനടിയില്‍പെട്ടു; മൂന്ന് പേരെ രക്ഷിച്ചു; മറ്റൊരാള്‍ക്കായി രക്ഷാപ്രവര്‍ത്തനം തുടരുന്നു
കോഴിക്കോട്: (www.kvartha.com 06.06.2020) നിര്‍മാണത്തിനിടെ കിണര്‍ ഇടിഞ്ഞ് വീണ് നാല് പേര്‍ മണ്ണിനടിയില്‍പെട്ടു. കൊയിലാണ്ടി അരങ്ങാടത്താണ് സംഭവം. നിര്‍മ്മാണത്തിനിടെ കിണര്‍ ഇടിഞ്ഞ് വീഴുകയായിരുന്നു. നിര്‍മാണത്തിലേര്‍പ്പെട്ടിരുന്ന നാല് പേരാണ് മണ്ണിനടിയില്‍പെട്ടത്. ഇവരില്‍ മൂന്ന് പേരെ ഫയര്‍ഫോഴ്സ് പുറത്തെടുത്തു. ഇനിയൊരാള്‍ക്ക് വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
നിര്‍മ്മാണ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരുന്ന നാരായണനാണ് മണ്ണില്‍ കുടുങ്ങിയിരിക്കുന്നത്. ഇയാളെ രക്ഷിക്കാന്‍ ശ്രമിക്കവെ കിണര്‍ വീണ്ടും ഇടിയുകയായിരുന്നു. കിണറില്‍ നിന്ന് പുറത്തെടുത്തവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Keywords: Kerala, News, Kozhikode, Well, Worker, Accident, hospital, Well on construction collapsed at Koyilandi.
Powered by Info News For You

Comments
Post a Comment