പ്രവര്‍ത്തിക്കുന്നത് അന്തസ്സോടെ; വിവാദങ്ങള്‍ക്ക് പിന്നില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ഗൂഢാലോചന; കേരള കോണ്‍ഗ്രസ് ബി എല്‍ഡിഎഫ് മുന്നണി വിടുമെന്ന വാദം തള്ളി ആര്‍ ബാലകൃഷ്ണപിള്ളയും ഗണേഷ് കുമാറും

തിരുവനന്തപുരം: (www.kvartha.com 13.06.2020) കേരള കോണ്‍ഗ്രസ് ബി എല്‍ഡിഎഫ് മുന്നണി വിടുമെന്ന വാദം തള്ളി ആര്‍ ബാലകൃഷ്ണപിള്ളയും ഗണേഷ് കുമാറും. എല്‍ഡിഎഫില്‍ പ്രവര്‍ത്തിക്കുന്നത് അന്തസോടെയാണെന്ന് ബാലകൃഷ്ണപിള്ള പറഞ്ഞു. വിവാദങ്ങള്‍ക്ക് പിന്നില്‍ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ഗൂഢാലോചനയാണെന്നും കെ ബി ഗണേശ് കുമാര്‍ പറഞ്ഞു.

എല്‍ ഡി എഫിനെയും സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെയും പ്രശംസിച്ച ആര്‍ ബാലകൃഷ്ണ പിള്ള യുഡിഎഫിനെ രൂക്ഷമായി വിമര്‍ശിച്ചു. അതിനിടെ മുന്നണി മാറ്റം സംബന്ധിച്ച് താനുമായി ചര്‍ച്ച നടത്തിയെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് കെ ബി ഗണേഷ് കുമാറും പറഞ്ഞു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ഇപ്പോള്‍ വിവാദങ്ങള്‍ ഉണ്ടാക്കുന്നത്. തനിക്ക് മന്ത്രിയാകാന്‍ താല്‍പര്യമില്ലെന്നും ഗണേശ് കുമാര്‍ പറഞ്ഞു.

 Kerala LDF ally ends speculations, says not going anywhere, Thiruvananthapuram, News, LDF, UDF, Politics, Ganesh Kumar, R.Balakrishna Pillai, Controversy, Criticism, Kerala

തദ്ദേശ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുമെന്നും നിലവിലെ സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസുകളുടെ ലയനം ആഗ്രഹിക്കുന്നില്ലന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.

Keywords: Kerala LDF ally ends speculations, says not going anywhere, Thiruvananthapuram, News, LDF, UDF, Politics, Ganesh Kumar, R.Balakrishna Pillai, Controversy, Criticism, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?