കാസര്‍കോട്ട് ഡെങ്കിപ്പനി പടരുന്നു; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനൊരുങ്ങി നഗരസഭ

കാസര്‍കോട്: (https://ift.tt/37EMnii) ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനൊരുങ്ങി നഗരസഭ. കാസര്‍കോട് നഗരസഭ പരിധിയില്‍ മാത്രം അഞ്ച് ഡെങ്കിപ്പനി കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അമെയ് കോളനി, അണങ്കൂര്‍, വിദ്യാനഗര്‍, തളങ്കര ഭാഗങ്ങളിലാണ് ഡെങ്കിപ്പനി റിപോര്‍ട്ട് ചെയ്തത്.

ഈഡിസ് വിഭാഗത്തില്‍പെടുന്ന കൊതുകുകളാണ് ഡെങ്കിപ്പനി എന്ന വൈറസ് രോഗം പരത്തുന്നത്. ഒരിക്കല്‍ ഡെങ്കിപ്പനി വന്നവര്‍ക്ക് വീണ്ടും രോഗം വന്നാല്‍ മാരകമായിരിക്കും. ജനങ്ങള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി ഡെങ്കിപ്പനി പരാതിരിക്കുന്നതില്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യം വിഭാഗം അധികൃതര്‍ അറിയിച്ചു.

വീടിനു ചുറ്റും പൊട്ടിയ പ്ലാസ്റ്റിക് പാത്രങ്ങള്‍, ചിരട്ട, മറ്റ് ഉപയോഗ ശൂന്യമായ വസ്തുക്കള്‍ എന്നിവ വലിച്ചെറിയരുത്. ടെറസിലും സണ്‍ഷെയ്ഡിലും വെള്ളം കെട്ടിനില്‍ക്കാന്‍ അനുവദിക്കരുത്. ഫ്ളവര്‍വേയ്സ്, റഫ്രിജറേറ്ററിനു പിറകിലുള്ള ട്രേ എന്നിവയിലെ വെള്ളം ആഴ്ചയിലൊരിക്കല്‍ പൂര്‍ണമായും നീക്കം ചെയ്യണം. വാട്ടര്‍ ടാങ്കുകള്‍ അടച്ചു സൂക്ഷിക്കുകയോ കൊതുകു വല കൊണ്ട് മൂടുകയോ ചെയ്യുക. ഉപയോഗിക്കാത്ത ഉരല്‍, ആട്ടുകല്ല് എന്നിവ കമഴ്ത്തി വെക്കുക. ഉപയോഗിക്കാത്ത ടയറുകളില്‍ വെള്ളം കെട്ടി നില്‍ക്കാത്ത വിധത്തില്‍ മണ്ണ് നിറക്കുകയോ സുഷിരങ്ങള്‍ ഉണ്ടാക്കുകയോ ചെയ്യുക.

പാചകത്തിനും മറ്റുമായി വെള്ളം ശേഖരിച്ചു വെച്ചിരിക്കുന്ന പാത്രങ്ങള്‍ കൊതുക് കടക്കാത്ത രീതിയില്‍ നന്നായി അടച്ചുവെക്കണം. ആഴ്ചയിലൊരിക്കല്‍ പാത്രങ്ങളിലെ വെള്ളം ഒഴിവാക്കി നന്നായി കഴുകിയതിന് ശേഷം മാത്രം വീണ്ടും ഉപയോഗിക്കുക. റബ്ബര്‍ തോട്ടങ്ങളിലെ ചിരട്ടകള്‍, കമുകിന്‍ തോട്ടങ്ങളിലെ പാളകള്‍ എന്നിവയില്‍ വെള്ളം കെട്ടി നിന്ന് കൊതുക് വളരാനുള്ള സാഹചര്യം ഉണ്ടാകരുത്. തോട്ടങ്ങളിലും മറ്റും കൊതുകു വളരാനുള്ള സാഹചര്യം ഒഴിവാക്കാത്തവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമം അനുസരിച്ച് നടപടി സ്വീകരിക്കും. പനി വന്നാല്‍ സ്വയം ചികിത്സ നടത്തരുത്. അടുത്തുള്ള ആശുപത്രിയില്‍ ചികിത്സയ്ക്കായി സമീപിക്കുക.

kasaragod, news, Kerala, Fever, case, Report, health, Dengue spreading in Kasaragod

Keywords: kasaragod, news, Kerala, Fever, case, Report, health, Dengue spreading in Kasaragod
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?