ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാതെ ബുദ്ധിമുട്ടിലായ വിദ്യാര്‍ത്ഥിക്ക് ടി വി നല്‍കി എബിവിപി പ്രവര്‍ത്തകര്‍


കാസര്‍കോട്: (www.kasargodvartha.com 06.06.2020) സംസ്ഥാനത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ച സാഹചര്യത്തില്‍ പഠനത്തിനാവശ്യമായ ടി വിയോ സ്മാര്‍ട്ട്ഫോണോ മറ്റ് സംവിധാനങ്ങളോ ഇല്ലാതെ ബുദ്ധിമുട്ടിലായ കാസര്‍കോട് നെല്ലിക്കുന്ന് സ്വദേശിയും കാസര്‍കോട് ബി ഇ എം എച്ച് എസ് എസിലെ എസ് എസ് എല്‍ സി വിദ്യാര്‍ത്ഥിയുമായ റിതേഷിന് എബിവിപി കാസര്‍കോട് ജില്ലാ കമ്മിറ്റി ടി വി വാങ്ങി നല്‍കി.

പഠന സൗകര്യങ്ങളില്ലാത്ത വിദ്യാര്‍ത്ഥിക്കകള്‍ക്ക് പഠന സൗകര്യം ഒരുക്കുന്നതിനായി എബിവിപി സംസ്ഥാന തലത്തില്‍ സംഘടിപ്പിക്കുന്ന ക്യാമ്പയിനിന്റെ ഭാഗമായാണ് ടി വി വിതരണം ചെയ്തത്. എബിവിപി ജില്ലാ പ്രസിഡന്റ് വൈശാഖ് കൊട്ടോടി ടി വി കൈമാറി.

ജില്ലാ സെക്രട്ടറി രാഹുല്‍ ഉദയഗിരി, സംസ്ഥാന സമിതിയംഗം മോഹന്‍ കെ, നിതിന്‍ ബി ബോവിക്കാനം, സഞ്ചിത്ത്കുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Kasaragod, News, Kerala, Student, ABVP, Online learning, TV, Study, ABVP workers provide TV to student for online learning

Keywords: Kasaragod, News, Kerala, Student, ABVP, Online learning, TV, Study, ABVP workers provide TV to student for online learning


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?