പള്ളിയില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം; കൈക്കാരന് പരിക്ക്, അഞ്ചു പേര്‍ക്കെക്കെതിരെ കേസ്
സുധീഷ് പുങ്ങംചാല്‍
വെള്ളരിക്കുണ്ട്: (https://ift.tt/2B4deYV) സെമിത്തേരിയുടെ മതില്‍ പൊളിച്ചതുമായി ബന്ധപ്പെട്ട് വെള്ളരിക്കുണ്ട് ചര്‍ച്ചില്‍ സംഘര്‍ഷം. പള്ളി മുറ്റത്ത് അതിക്രമിച്ചു കയറിയ സംഘം കൈക്കാരനെ ആക്രമിച്ചു. അക്രമം നടത്തിയ അഞ്ചു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് വെള്ളരിക്കുണ്ട് ഫെറോന ദേവാലയത്തില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
വികാരിയുടെ അനുവാദമില്ലാതെ സെമിത്തേരി പ്രവേശന കവാടത്തിനു മുന്നില്‍ ഒരുവിഭാഗം നിര്‍മിച്ച മതില്‍ കഴിഞ്ഞ ദിവസം പൊളിച്ചു മാറ്റിയതുമായി ബന്ധപെട്ടാണ് സംഘര്‍ഷം അരങ്ങേറിയത്. വികാരി ഫാദര്‍ ആന്റണി തെക്കേ മുറിയെ മതില്‍ പൊളിച്ച പ്രതിഷേധം അറിയിക്കാന്‍ എത്തിയ നാല്പതോളം വരുന്ന സംഘം വികാരിയുടെ മുറിയില്‍ അതിക്രമിച്ചു കയറുകയും കൈക്കാരനെ മര്‍ദിക്കുകയുമായിരുന്നു.
ആക്രമണത്തില്‍ പരിക്കേറ്റ കൈക്കാരന്‍ ക്രൈസ്റ്റ് ജോണിയെ പരിക്കുകളോടെ കാഞ്ഞങ്ങാട് ജില്ലാ ആശു പത്രിയില്‍ പ്രവേശിപ്പിച്ചു. സംഘടിച്ചെത്തിയ സംഘം പള്ളിക്കകത്ത് ആക്രമണം നടത്തുമ്പോള്‍ ഫാദര്‍ സ്ഥലത്തുണ്ടായിരുന്നില്ല. സംഭവവുമായി ബന്ധപ്പെട്ടു കൈക്കാരന്‍ ജോണിയുടെ പരാതി പ്രകാരം ഇലവും കുന്നേല്‍ മത്തായി, പനച്ചിക്കല്‍ സെബാസ്റ്റിയന്‍ എന്ന തമ്പി, വെള്ളിന്‍കുന്നേല്‍ ബേബി, ചെമ്പരത്തി ബേബി, മണിയങ്ങാട്ടു പാപ്പന്‍ എന്നിവര്‍ക്കെതിരെയും കണ്ടാലറിയാവുന്ന മറ്റുള്ളവര്‍ക്കെതിരെയും വെള്ളരിക്കുണ്ട് പൊലീസ് കേസ് എടുത്തു.

സംഭവത്തെ കുറിച്ച് വെള്ളരിക്കുണ്ട് ഫെറോന വികാരി ഫാദര്‍ ആന്റണി തെക്കേമുറി പറയുന്നത് ഇങ്ങനെ:
ആറുവര്‍ഷത്തെ സേവനത്തിനു ശേഷം വരുന്ന 27ന് തിരുമേനിയിലേക്കു സ്ഥലം മാറി പോകുന്ന വൈദികനാണ് ഞാന്‍. പോകുന്നതിനു മുന്‍പ് മലയോരത്തെ പരിപാപനമായ ഈ ദേവാലയത്തിന്റെ സെമിത്തേരിയുടെ പ്രവേശന കവാടത്തിനു മുന്നില്‍ തീര്‍ത്തും അശാസ്ത്രീയമായ രീതിയില്‍ നിര്‍മിച്ച മതില്‍ പോളിച്ചുമാറ്റി അത് പരിഹരിക്കാം എന്ന് വിചാരിച്ചു. ഇതിനായി കഴിഞ്ഞ ദിവസം യുവാക്കളുടെ സഹായം തേടി. അവരുടെ സഹായം കൊണ്ട് മതില്‍ ഞങ്ങള്‍ പൊളിച്ചു മാറ്റി. ഇതാണ് പള്ളി വികസനത്തിനു എതിര് നില്‍ക്കുന്ന കുറച്ചു ആളുകളെ ചൊടിപ്പിച്ചത്.

സെമിത്തേരിക്ക് തടസം നിന്ന മതില്‍ രഹസ്യ യോഗക്കാരുടെ താവളം ആയും മാറിയിരുന്നു. പ്രാര്‍ത്ഥനയില്‍ നടക്കേണ്ട ശവസംസ്‌ക്കാര ചടങ്ങുകള്‍ ചിലര്‍ക്ക് കുശു കുശുപ്പ് സംസാരിക്കാന്‍ മതില്‍ കരണമായപ്പോഴാണ് ഇത് പൊളിച്ചു മാറ്റാന്‍ തീരുമാനിച്ചത്. സെമിത്തേരിക്ക് തടസം നിന്നിരുന്ന നാലു മതിലുകള്‍ ആണ് പൊളിച്ചു മാറ്റിയത്. പള്ളി വികസനവുമായി ബന്ധപ്പെട്ടു നിരവധി നിര്‍മാണ പ്രവൃത്തികള്‍ ഇവിടെ നടന്നിരുന്നു.
പള്ളിക്കെതിരെ സമൂഹത്തില്‍ വളരെ മോശം രീതിയില്‍ സംസാരങ്ങള്‍ വന്നപ്പോള്‍ കുറച്ചു ആളുകളെ അകറ്റി നിര്‍ത്തേണ്ടതായി വന്നുവെന്നും ഇവരാണ് ഞാന്‍ പള്ളി മുറിയില്‍ ഇല്ലാത്ത സമയം നോക്കി സംഘടിച്ചെത്തി കൈക്കാരനെ മര്‍ദിച്ചു അവശനാക്കിയത് എന്നും പള്ളിമുറ്റത്ത് അതിക്രമിച്ചു കയറിയതിനു രേഖമൂലം വെള്ളരിക്കുണ്ട് സിഐക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ഫാദര്‍ ആന്റണി തെക്കേ മുറി കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടു പൊലീസ് കേസെടുത്ത നാലുപേര്‍ പള്ളിയിലെ മുന്‍ കൈക്കാരന്‍മാരാണ്.
Keywords: Kasaragod, Kerala, News, Case, Police, Conflict at church; Case against five people

Powered by Info News For You

Comments
Post a Comment