ഷംന ഖാസിം ബ്ലാക്ക് മെയില്‍ തട്ടിപ്പ് കേസിലെ പ്രതികളിലൊരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കൊച്ചി : (www.kvartha.com 29/06/2020) ഷംന ഖാസിം ബ്ലാക്ക് മെയില്‍ തട്ടിപ്പ് കേസിലെ പ്രതികളിലൊരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ എട്ട് പേരാണ് ബ്ലാക്ക് മെയില്‍ തട്ടിപ്പ് കേസില്ഡ പിടിയിലായത്. പിടിയിലാകാനുള്ള മൂന്ന് പേരില്‍ ഒരാള്‍ക്കാണ് കൊറോണ വൈറസ്‌
 സ്ഥിരീകരിച്ചത്. അത് കൊണ്ട് വൈറസ് സ്ഥിരികരിച്ച പ്രതിയുടെ അറസ്റ്റ് വൈകും. ഷംന കാസിമിന്റെ കേസിന് പുറമെ നിലവില്‍ ഏഴ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഐജി വിജയ് സാഖറെ പറഞ്ഞു.

സംഭവത്തില്‍ നിര്‍ണ്ണായകമായ ഒരു അറസ്റ്റ് കൂടി രേഖപ്പെടുത്തി. മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഹാരിസാണ് പിടിയിലായത്. ഇയാളെ രഹസ്യ കേന്ദ്രത്തില്‍ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഹാരിസിന് സിനിമാ മേഖലയുമായി ബന്ധമുണ്ടെന്നാണ് പൊലീസിന്റെ വിശദീകരണം. തൃശൂര്‍ സ്വദേശിയായ ഹാരിസിന് സിനിമ താരങ്ങളുമായും മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുമായും ബന്ധമുണ്ട്. ഹാരിസ് പിടിയിലായതോടെ കേസ് നിര്‍ണായക വഴിത്തിരിവിലേക്കാണ് നീങ്ങുന്നത്.


Keywords: Kerala, Kochi, News, COVID-19, Blackmailing, Actress, Cinema, Case, kochi blackmailing case one accused test positive for covid


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?