രാജസ്ഥാനില്‍ പൊലീസ് യുവാവിന്റെ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തി മര്‍ദ്ദിച്ചത് വിവാദമായതിന് പിന്നാലെ സ്റ്റേഷനില്‍ യുവാവിന്റെ പരാക്രമദൃശ്യങ്ങളും പുറത്ത്

ജോധ്പൂര്‍: (https://ift.tt/30d9X3X) അമേരിക്കയിലെ ജോര്‍ജ്ജ് ഫ്‌ളോയിഡിന്റെ മരണം ലോകമാകെ ചര്‍ച്ച ചെയ്യുന്നതിനിടെ സമാനമായ ദൃശ്യങ്ങള്‍ രാജസ്ഥാനിലെ ജോധ്പൂരില്‍ നിന്ന് പുറത്തുവന്നത് ഏറെ വിവാദം ഉണ്ടാക്കിയിരുന്നു. മാസ്‌ക് ധരിക്കാത്തതിനാണ് മുകേഷ് കുമാര്‍ പ്രജാപത് എന്ന യുവാവിനെ രണ്ട് പൊലീസുകാര്‍ കസ്റ്റഡിയിലെടുക്കുന്നത്. പിന്നീട് പ്രജാപതും പൊലീസുകാരും തമ്മില്‍ തര്‍ക്കവും കയ്യേറ്റവും ഉണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടയിലാണ് പ്രജാപതിന്റെ കഴുത്തില്‍ കാല്‍മുട്ടമര്‍ത്തിയുള്ള പൊലീസിന്റെ മര്‍ദ്ദനം.

News, National, India, Rajasthan, Police, Youth, Social Network, Viral, Rajasthan Cop Pins Down Man Using Knee In Fight Over Mask

എന്നാല്‍ യുവാവ് പൊലീസിനെ മര്‍ദിച്ചു എന്ന വാദം ശരിവയ്ക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. രാജസ്ഥാന്‍ പൊലീസ് യുവാവിന്റെ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തി മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസ് വാദം ശരി വയ്ക്കുന്നു. മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്ത പൊലീസിനെ യുവാവ് മര്‍ദിക്കുന്ന ദൃശ്യങ്ങളാണ് പൊലീസ് പുറത്തുവിട്ടത്. അക്രമിയെ കീഴടക്കുന്നതിന് ഇടയിലാണ് പൊലീസിന് ബലം പ്രയോഗിക്കേണ്ടി വന്നത് എന്നാണ് ജോധ്പൂര്‍ ഡിസിപി വിശദീകരിച്ചത്.

News, National, India, Rajasthan, Police, Youth, Social Network, Viral, Rajasthan Cop Pins Down Man Using Knee In Fight Over Mask

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായപ്പോള്‍ ആക്രമണം തടയാന്‍ പൊലീസുകാര്‍ ശ്രമിക്കുകയിരുന്നെന്ന് വ്യക്തമാക്കി ജോധ്പൂര്‍ ഡിസിപി രംഗത്തെത്തിയിരുന്നു. പൊലീസുകാരെ പ്രജാപത് മര്‍ദ്ദിച്ചെന്നും സ്റ്റേഷനിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ ആക്രമിച്ചെന്നും അദ്ദേഹം വിവരിച്ചു. യുവാവിനെതിരെ കേസെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. പൊലീസിന്റെ വാദം ശരിവയ്ക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
 
Keywords: News, National, India, Rajasthan, Police, Youth, Social Network, Viral, Rajasthan Cop Pins Down Man Using Knee In Fight Over Mask


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?