കെ എസ് ആര്‍ ടി സിയെയും കൊവിഡ് പിടികൂടി; കണ്ണൂര്‍ ഡിപ്പോ അടച്ചുപൂട്ടല്‍ ഭീഷണിയില്‍

കണ്ണൂര്‍: (https://ift.tt/2zsEmAa) കൊവിഡ് എന്ന മഹാമാരി കെഎസ്ആര്‍ടിസിയെയും പിടികൂടിയത് കണ്ണൂര്‍ ഡിപ്പോയുടെ പ്രവര്‍ത്തനങ്ങളെ അവതാളത്തലാക്കി. കെഎസ്ആര്‍ടിസി കണ്ണൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെയാണ് സര്‍വീസിന് ഭീഷണിയായത്. മുഴക്കുന്ന് സ്വദേശിയായ നാല്‍പ്പത്തിരണ്ടുകാരനാണ് കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചത്.

News, Kerala, Kannur, KSRTC, Bus, COVID-19, Transport, Finance, Closure Threat of Kannur Depot

ലക്ഷണങ്ങളൊന്നുമില്ലാതിരുന്ന ഇദ്ദേഹം വ്യാഴാഴ്ചവരെ ജോലിക്കുണ്ടായിരുന്നു. രണ്ടാഴ്ച മുമ്പ് കണ്ണൂര്‍ വിമാനതാവളത്തിലിറങ്ങിയ കൊല്ലം സ്വദേശികളായ താജിക്കിസ്ഥാന്‍ വിദ്യാര്‍ഥികളെ നാട്ടിലെത്തിച്ച കെഎസ്ആര്‍ടിസി ബസ് ഓടിച്ചിരുന്നത് ഇദ്ദേഹമാണ്. വിദ്യാര്‍ഥി സംഘത്തില്‍ നാലുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് കഴിഞ്ഞദിവസം ഡ്രൈവറുടെയും സ്രവം പരിശോധനയ്ക്കയച്ചത്.

കെഎസ്ആര്‍ടിസി ജീവനക്കാരുള്‍പ്പെടെ ഇദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആളുകള്‍ ക്വാറന്റൈനില്‍ പോകേണ്ടിവരും. റൂട്ട് മാപ്പ് തയ്യാറാക്കിവരികയാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

Keywords: News, Kerala, Kannur, KSRTC, Bus, COVID-19, Transport, Finance, Closure Threat of Kannur Depot


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?