കഠിനംകുളം കൂട്ടബലാത്സംഗം; ബലാത്സംഗത്തിന് ശേഷം ഭര്‍ത്താവ് വീട്ടിലെത്തി മര്‍ദ്ദിച്ചതായും സിഗററ്റ് കൊണ്ട് പൊള്ളിച്ചതായും യുവതിയുടെ മൊഴി

തിരുവനന്തപുരം: (www.kvartha.com 05.06.2020) തലസ്ഥാനത്തെ തന്നെ ഞെട്ടിച്ച ലൈംഗീക പീഡനമായിരുന്നു കഠിനംകുളത്ത് നടന്നത്.  ഭര്‍ത്താവും ആറ് സുഹൃത്തുക്കളും ചേര്‍ന്ന് മദ്യം കുടിപ്പിച്ച് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. ബലാത്സംഗത്തിന് ശേഷം രക്ഷപ്പെട്ട തന്നെ വീട്ടിലെത്തിയ ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിച്ചെന്ന് യുവതി മൊഴി നല്‍കി. കേസ് കൊടുക്കരുതെന്ന് ആവശ്യപ്പെട്ടായിരുന്നു ഭര്‍ത്താവിന്റെ മര്‍ദ്ദനം. സിഗററ്റ് കൊണ്ട് കുത്തി പൊള്ളിച്ചെന്നും യുവതി പറയുന്നു. ഒപ്പമുണ്ടായിരുന്ന അഞ്ച് വയസുകാരനായ മകനും മര്‍ദ്ദനമേറ്റിട്ടുണ്ട്.

കുട്ടിയെ സമീപത്തുള്ള വീട്ടിലാക്കി തിരിച്ചു വരുമെന്ന് ഉറപ്പ് നല്‍കി താന്‍ പുറത്തേകിറങ്ങിയോടി രക്ഷപ്പെടുകയായിരുന്നു. പ്രതികളെ മുന്‍ പരിചയമില്ലെന്നും അവരുടെ പേരുകള്‍ ഭര്‍ത്താവ് പറയുന്നത് കേട്ടിരുന്നെന്നും ഇനി അവരെ കണ്ടാല്‍ തിരിച്ചറിയുമെന്നും യുവതി പറയുന്നു.


പുതുക്കുറിച്ചിയിലെ വീട്ടില്‍ വച്ച് തന്നെക്കൊണ്ട് മദ്യം കുടിപ്പിക്കുകയും വാഹനത്തില്‍ മറ്റൊരു സ്ഥലത്തേക്ക് കൊണ്ടു പോവുകയായിരുന്നുവെന്നും യുവതി പറയുന്നു. ആ വീട്ടുടമയുടെ ഭാര്യയും ഒപ്പമുണ്ടായിരുന്നു.

മാനഭംഗത്തിന് ഇരയായ വീട്ടമ്മയുടെ ഭര്‍ത്താവടക്കം നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭര്‍ത്താവ് അന്‍സാറും മൂന്ന് സുഹൃത്തുക്കളുമാണ് പിടിയിലായത്. രക്ഷപ്പെട്ട് ഇറങ്ങിയോടിയ യുവതിയെ നാട്ടുകാര്‍ കണിയാപുരത്തുള്ള അരുടെ വീട്ടിലെത്തിക്കുകയും പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. ഇവര്‍ ഇപ്പോള്‍ ചിറയന്‍കീഴ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Keywords: Kerala, News, Molestation, House Wife, Case, Police, Husband, Friends, Arrested, Accused, Trivandrum, Statement.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?