സത്യസന്ധതയുണ്ടായാല്‍ മതി കൊറോണയെ നേരിടാം: മാതൃകയായി ആളില്ലാ കടകള്‍

മിസോറം: (www.kvartha.com 20.06.2020) കോവിഡ് വ്യാപനം തടയാന്‍ വേറിട്ട രീതി സ്വീകരിച്ച് മിസോറം നിവാസികള്‍. ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ രോഗഭീഷണിയെ വകവയ്ക്കാതെ ജനങ്ങള്‍ തെരുവിലിറങ്ങിയത് രോഗ വ്യാപനത്തിന് കാരണമായി. സാമൂഹിക അകലം പാലിക്കാത്തതും പരസ്പര സമ്പര്‍ക്കം നടക്കുന്നതുമാണ് ഇതിന് കാരണം. എന്നാല്‍ സമ്പര്‍ക്കം ഒഴിവാക്കാന്‍ മിസോറം നിവാസികള്‍ ആളില്ലാ കടകള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. 


സത്യസന്ധതയുടെ പിന്‍ബലത്തിലാണ് പ്രവര്‍ത്തിക്കുന്നത് എന്നതാണ് ആളില്ലാ കടകളുടെ ഏറ്റവും വലിയ പ്രത്യേകത. ഇത്തരം കടകളില്‍ ഉടമയോ മറ്റ് ജീവനക്കാരോ ഉണ്ടാകില്ല. പച്ചക്കറികളും മറ്റും അടുക്കിവച്ചിട്ടുണ്ടാകും. ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. സാധനത്തിന്റെ പണം വിലവിവരപ്പട്ടിക നോക്കി അവിടെയുള്ള ബോക്‌സില്‍ നിക്ഷേപിക്കണം. മാത്രമല്ല ചില കടകളില്‍ സൗജന്യമായി ദാഹജലവും സ്ഥാപിച്ചിട്ടുണ്ടാകും.

മിസോറമില്‍ തുടക്കം കുറിച്ച ഇത്തരം കടകള്‍ വളരെ പെട്ടന്ന് തന്നെ വ്യാപകമാവുകയായിരുന്നു. പലപ്പോഴും ലഭിക്കേണ്ട തുകയേക്കാള്‍ കൂടുതല്‍ പണം പെട്ടിയില്‍ ലഭിക്കുന്നുവെന്ന് കടയുടമകള്‍ പറയുന്നു.

Keywords: National, News, Shop, Busines, COVID-19, corona, Lockdown, Mizoram, Manless, Honesty, Unmanned shops Mizoram keeping faith humanity.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?