കോവിഡ് രോഗമുക്തി നേടിയ വയോധികന്‍ മരിച്ചു

പയ്യന്നൂര്‍: (www.kvartha.com 27.06.2020) കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍നിന്നു കോവിഡ് 19 രോഗമുക്തി നേടിയ വയോധികന്‍ മരിച്ചു. പാപ്പിനിശേരി സ്വദേശി കുഞ്ഞിരാമന്‍ നമ്പ്യാര്‍ (81) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 8.45 മണിക്ക് പരിയാരം മെഡിക്കല്‍ കോളജ് ആ ശുപത്രിയിലായിരുന്നു മരണം. മകളുടെ കൂടെ ഡെല്‍ഹിയിലായിരുന്ന കുഞ്ഞിരാമന്‍ നമ്പ്യാര്‍ ഈ മാസം 14നാണ് കണ്ണൂരില്‍ എത്തിയത്.

എത്തിയപ്പോള്‍ തന്നെ രോഗാവസ്ഥയിലായിരുന്നതിനാല്‍ പരിയാരത്ത് ചികിത്സയിലായിരുന്നു. അതിനിടയിലാണ് സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്.പിന്നീട് 19, 20 തീയതികളില്‍ നടന്ന പരിശോധനാഫലം നെഗറ്റീവായിരുന്നു. എന്നാല്‍ വൃക്കരോഗമുള്‍പ്പെടെയുള്ളതിനാല്‍ ആശുപത്രിയിലെ തീവ്രപരിശോധനാ വാര്‍ഡില്‍ കഴിയുകയായിരുന്നു.

Payyannur, News, Kerala, COVID-19, Trending, Medical College, Hospital, Treatment, Kunhiraman Nambiar, Death, Old man died while undergoing treatment

Keywords: Payyannur, News, Kerala, COVID-19, Trending, Medical College, Hospital, Treatment, Kunhiraman Nambiar, Death, Old man died while undergoing treatment


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?